ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടന്നു

17

ഇരിങ്ങാലക്കുട: ഷുഹൈബ് രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. മണ്ഡലം സെക്രട്ടറി സുബിൻ പി എസ് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സനൽ കല്ലൂക്കാരൻ, അഷ്‌കർ സുലൈമാൻ, ഷിൻസ് വടക്കൻ, ജോമോൻ ജോസ്, ഷാർവിൻ നെടുമ്പറമ്പിൽ, മനു വി ആർ, ജിയോ ജസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement