ഇരിങ്ങാലക്കുട: ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ 84 – 85 കാലഘട്ടത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം സ്മൃതി – 2023 അസി. പോലിസ് കമാ ൻഡന്റ്. സി.പി. അശോകൻ ഡി.വൈ.എസ്.പി. ഉൽഘാടനം ചെയ്തു കയ്പമംഗലം ഫിഷറീസ് സ്കൂൾ പ്രിൻസിപ്പൽ സജിമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാലക്കാട് പി.എസ്.സി. ജില്ലാ ഓഫിസർ എ.കെ. രാധാകൃഷ്ണൻ , സെന്റ തോമസ് കോളേജ് മാത്തമാറ്റിക് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ.ഷാജു മാമ്പിള്ളി, വിദ്യാദരൻ വി.കെ., യുസഫ് ,ടെൽസൺ കോട്ടോളി, വിജയാനന്ദ് പാറയിൽ എന്നിവർ പ്രസംഗിച്ചു
സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ ശാന്തി നികേതൻ പബ്ലിക് സ്കൂൾ 100% നേടി ഉന്നത വിജയം കരസ്ഥമാക്കി.
ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ 100% കരസ്ഥമാക്കി ഉന്നത വിജയം. 57 വിദ്യാർത്ഥികളിൽ 19കുട്ടികൾ 90%ന് മുകളിൽ മാർക്ക് നേടി. സയൻസ് വിഭാഗത്തിൽ 98% പേർ ഡിസ്റ്റിങ്ഷനും,2% ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. കൊമേഴ്സ് വിഭാഗത്തിൽ 88% കുട്ടികൾ ഡിസ്റ്റിങ്ഷനും, 12% പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.സയൻസ് വിഭാഗത്തിൽ പ്രത്യൂഷ് നായർ 98% മാർക്കോടെ ഫുൾ എ വൺ നേടി സ്കൂൾ ടോപ്പറായി. ശിവ കല്ലിങ്ങപുറം ലിജേഷ് 96%മാർക്കോടെ ഫുൾ എ വൺ നേടി രണ്ടാം സ്ഥാനവും, ഗോപിക ബാലചന്ദ്രൻ 95.2% മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അരുൺ സുനിൽകുമാർ 95%, നീരജ് ബിജു 94.4% എന്നിവരും ഫുൾ എ വൺ കരസ്ഥമാക്കി.കൊമേഴ്സ് വിഭാഗത്തിൽ 97.2% മാർക്കോടെ ഭദ്രശ്രീ ബൈജു ഫുൾ എ വൺ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രജോ കെ അജി 95.4% രണ്ടാം സ്ഥാനവും, നിരഞ്ജന നടുവത്ര പ്രജിത്ത് 94% മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
തൃശ്ശൂർ ജില്ലാ പ്ലാനിംഗ് ഓഫീസ് സംഘടിപ്പിച്ച ‘ഒരു പ്രശ്നം ഒരു സംരംഭഗത്വം ‘ പരിപാടിയിൽ ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള ആശയത്തിന് പുരസ്കാരം ലഭിച്ചു
ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ പ്ലാനിംഗ് ഓഫീസ് സംഘടിപ്പിച്ച ‘ഒരു പ്രശ്നം ഒരു സംരംഭഗത്വം ‘ പരിപാടിയിൽ ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള ആശയത്തിന് മികച്ച സംരംഭഗത്വ ആശയത്തിനുള്ള പുരസ്കാരം ലഭിച്ചു. മെയ് 9 മുതൽ 15 വരെ തേക്കിൻകാട് മൈദാനത്ത് നടന്ന മെഗാ പ്രദർശന-വിപണന-സേവന മേളയിൽ ‘ന്നാ ഒരു കൈ നോക്കിയാലോ’ എന്ന ശീർഷണത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസ് ജില്ലയിലെ യുവാക്കളിൽ നിന്ന് നൂതന സംരംഭകത്വ ആശയങ്ങൾ തേടിയിരുന്നു. ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര ഗവേഷക ഹരിത ഡി. എസ്. അവതരിപ്പിച്ച “കുളവാഴയിൽ നിന്ന് പേപ്പർ” (From bane to boon: converting water hyacinth into paper products) എന്ന ആശയത്തിനാണ് പുരസ്കാരം ലഭിച്ചത്. അനാമിക ഇ.ബി., മാളവിക ചന്ദ്രകുമാർ എന്നീ വിദ്യാർഥിനികളും ഉൾപ്പെടുന്ന ടീമിന് കോളേജിലെ തന്നെ ഗവേഷകരായ വിവേക് ചന്ദ്രൻ, ഡോക്ടർ സുബിൻ കെ. ജോസ്, സ്, ഫാദർ വിൻസെന്റ് എൻ. എസ്. എന്നിവരുടെ പിന്തുണ ഉണ്ടായിരുന്നു. മെയ് 14ന് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു അവാർഡ് ദാനം നിർവ്വഹിച്ചു.
മതസൗഹാർദ്ദത്തിന്റെ പച്ച വെളിച്ചം ചൊരിഞ്ഞ് കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറ ദീപാലങ്കൃതമായി.
മതസൗഹാർദ്ദത്തിന്റെ പച്ച വെളിച്ചം ചൊരിഞ്ഞ് കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറ ദീപാലങ്കൃതമായി. കൂടൽമാണിക്യം തിരുവുത്സവത്തിന്റെ പ്രധാന ചടങ്ങായ പള്ളിവേട്ട നടക്കുന്ന ബസ് സ്റ്റാൻഡിന് സമീപത്തെ ആൽത്തറയിലെ ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്തു. കഴിഞ്ഞ 16 വർഷക്കാലമായി പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ നിസാർ അഷറഫ് ആണ് പള്ളി വേട്ട ആൽത്തറ ദീപാലങ്കൃതമാക്കുന്നത്. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , കത്തിഡ്രൽ പള്ളി വികാരി ഫാ. പയസ് ചിറപ്പണത്ത് . കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം സക്കറിയ അൽകാസ്നി സ്വീച്ച് ഓൺ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യ ക്യൂബ ട്രേഡ് കമ്മിഷ്ണർ അഡ്വ.കെ ജീ അനിൽകുമാർ . ഇൻസ്പെക്ടർ അനീഷ് കരീം, കൗൺസിലർ കെ ആർ വിജയ. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, ടെൽസൺ കോട്ടോളി തുടങ്ങിയവർ സംസാരിച്ചു.
ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2023 ആന ചമയം
ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2023 ആന ചമയം.17 ആനകളെ ഒരേസമയം എഴുന്നള്ളിക്കുന്നു. അതിൽ 7 നെറ്റിപ്പട്ടം സ്വർണവും 10 നെറ്റിപ്പട്ടം വെള്ളിയിലും തീർത്തതാണ്. ഒരുപക്ഷേ കേരളത്തിൽ ഇത്രയധികം സ്വർണവും വെള്ളിയും ഉപയോഗിച്ച് നെറ്റിപ്പട്ടങ്ങൾ എഴുന്നള്ളിക്കുന്നത് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ മാത്രമാണ് എന്നാണ് അറിവ്.
കൂടൽമാണിക്യം ക്ഷേത്രം കലവറ നിറക്കൽ രാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഉത്തരവാദിത്വത്തിൽ നടന്നു
ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രം കലവറ നിറക്കൽ 29.4 2023ന് രാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഉത്തരവാദിത്വത്തിൽ നടന്നു. തുടർന്ന് ദേവസ്വവും സൗത്ത് ഇന്ത്യൻ ബാങ്കും ചേർന്ന് ഭക്തജനങ്ങൾക്കായി പുത്തൻ സാങ്കേതിക വിദ്യയായ ഡിജിറ്റൽ കിയോസ്കി എന്ന ഓൺലൈൻ വഴിപാട് കൗണ്ടർ സമർപ്പണവും ഉദ്ഘാടനവും ഉണ്ടായിരുന്നു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ മറ്റു ക്ഷേത്ര ഭാരവാഹികളും സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിങ്ങാലക്കുട റീജണൽ ഹെഡ് റാണി സക്കറിയ,ചീഫ് മാനേജർ ജോസ് സി.സി, കാട്ടൂർ മാനേജർ അശ്വതി വി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. ആദ്യ വഴിപാട് ഗോപാല മേനോൻ ( പ്രമുഖ പ്രവാസി വ്യവസായി ) താമര മാല രസീറ്റ് ആക്കി ഉദ്ഘാടന നിർവഹിച്ചു. ചടങ്ങിൽ പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. തുടർന്ന് റാണി സക്രിയ അശ്വതി മേനോൻ എന്നിവർ ആശംസകൾ സമർപ്പിച്ചു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവ എക്സിബിഷൻ ഉദ്ഘാടനം
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് മെയ് 2 ന് കൊടിയേറും. ഇതിന് മുന്നോടിയായി കൊട്ടിലയ്ക്കൽ പറമ്പിൽ ഒരുക്കിയ എക്സിബിഷൻ സെന്റർ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി . ദേവസ്വം ബോർഡ് ചെയർമാൻ പ്രദീപ് മേനോൻ ഭരണസമിതി അംഗങ്ങൾ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നൂറിലധികം സ്റ്റാളുകളാണ് എക്സിബിഷൻ സെന്ററിൽ ഒരുക്കിയിരിക്കുന്നത്.
കാട്ടൂർ ത്യപ്രയാർ റൂട്ടിൽ ബസ് ജീവനക്കാർ പണിമുടക്ക് നടത്തി
ഇരിങ്ങാലക്കുട:കാട്ടൂർ ത്യപ്രയാർ റൂട്ടിൽ ബസ് ജീവനക്കാർ പണിമുടക്ക് നടത്തി. സമയത്തെ ചൊല്ലിയുള്ള തർക്കമാണ് മിന്നൽ പണിമുടക്ക് നടത്തിയത്. ചില ബസുകൾ മേഖലയിൽ സർവ്വീസ് നടത്തുന്നുണ്ട്. സമയത്തെ ചൊല്ലി ഏറെ നാളുകളായി ബസുടമകൾ തമ്മിൽ തർക്കം നടക്കുന്നുണ്ട്. പോലിസ് ആർ ടി ഓ ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപ്പെട്ട് നിരവധി തവണ ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനമായില്ല. കഴിഞ്ഞ ദിവസം ഇതിനെ ചൊല്ലി ഹരിറാം ബസിലെ ജീവനക്കാരനെ മറ്റൊരു ബസിലെ ഡ്രൈവറുടെ അനിയൻ തല്ലിയിരുന്നു. ഇതിനെ തുടർന്ന് ഒരു വിഭാഗം ബസ് ജീവനക്കാർ പ്രതിഷേധിക്കുകയും മിന്നൽ പടണിമുടക്ക് നടത്തുകയുമായിരുന്നു.
കൂടൽമാണിക്യം ക്ഷേത്രം കലവറ നിറക്കൽ രാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഉത്തരവാദിത്വത്തിൽ നടന്നു
ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രം കലവറ നിറക്കൽ 29.4 2023ന് രാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഉത്തരവാദിത്വത്തിൽ നടന്നു. തുടർന്ന് ദേവസ്വവും സൗത്ത് ഇന്ത്യൻ ബാങ്കും ചേർന്ന് ഭക്തജനങ്ങൾക്കായി പുത്തൻ സാങ്കേതിക വിദ്യയായ ഡിജിറ്റൽ കിയോസ്കി എന്ന ഓൺലൈൻ വഴിപാട് കൗണ്ടർ സമർപ്പണവും ഉദ്ഘാടനവും ഉണ്ടായിരുന്നു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ മറ്റു ക്ഷേത്ര ഭാരവാഹികളും സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിങ്ങാലക്കുട റീജണൽ ഹെഡ് റാണി സക്കറിയ,ചീഫ് മാനേജർ ജോസ് സി.സി, കാട്ടൂർ മാനേജർ അശ്വതി വി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. ആദ്യ വഴിപാട് ഗോപാല മേനോൻ ( പ്രമുഖ പ്രവാസി വ്യവസായി ) താമര മാല രസീറ്റ് ആക്കി ഉദ്ഘാടന നിർവഹിച്ചു. ചടങ്ങിൽ പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. തുടർന്ന് റാണി സക്രിയ അശ്വതി മേനോൻ എന്നിവർ ആശംസകൾ സമർപ്പിച്ചു.
മുകുന്ദപുരം താലൂക്ക് അദാലത്തിന് സംഘാടക സമിതി ജില്ലയിലെ മൂന്നു മന്ത്രിമാരും പങ്കെടുക്കും: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട: ടൗൺ ഹാളിൽ മെയ് 16ന് നടക്കുന്ന മുകുന്ദപുരം താലൂക്ക് തലത്തിൽ ‘കരുതലും കൈത്താങ്ങും’ അദാലത്തിന് സംഘാടകസമിതി രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചെയർ പേഴ്സണായാണ് സംഘാടകസമിതി. തൃശൂർ ജില്ലയിൽ നിന്നുള്ള മൂന്നു മന്ത്രിമാരും അദാലത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.തീർത്തും ജനസൗഹൃദപരമായാണ് അദാലത്ത് ഒരുക്കുന്നതെന്നും ജനങ്ങൾക്ക് അവരുടെ പരാതികൾ നൽകാനും ഉടൻതന്നെ പരിഹാരം ഉണ്ടാക്കാനും അദാലത്തിലൂടെ സാധിക്കുമെന്നും സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.എംപിമാരായ ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ കെ രാമചന്ദ്രൻ, വി ആർ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ വൈസ് ചെയർമാന്മാരായാണ് സംഘാടകസമിതി. റവന്യൂ ഡിവിഷണൽ ഓഫീസർ ഷാജി. എം.കെ. (കൺവീനർ), തഹസിൽദാർ ശാന്തകുമാരി. കെ (കോഡിനേറ്റർ), തഹസിൽദാർ എൽ ആർ സിമീഷ് സാഹു. കെ.എം. (ജോ. കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, ഇരിഞ്ഞാലക്കുട, കൊടകര, വെള്ളാങ്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഇരിങ്ങാലക്കുട താലൂക്കിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.ഇരിങ്ങാലക്കുട തഹസിൽദാർ ശാന്തകുമാരി കെ, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയഗിരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
മുകുന്ദപുരം താലൂക്ക് അദാലത്തിന് സംഘാടക സമിതി ജില്ലയിലെ മൂന്നു മന്ത്രിമാരും പങ്കെടുക്കും: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട: ടൗൺ ഹാളിൽ മെയ് 16ന് നടക്കുന്ന മുകുന്ദപുരം താലൂക്ക് തലത്തിൽ ‘കരുതലും കൈത്താങ്ങും’ അദാലത്തിന് സംഘാടകസമിതി രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചെയർ പേഴ്സണായാണ് സംഘാടകസമിതി. തൃശൂർ ജില്ലയിൽ നിന്നുള്ള മൂന്നു മന്ത്രിമാരും അദാലത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.തീർത്തും ജനസൗഹൃദപരമായാണ് അദാലത്ത് ഒരുക്കുന്നതെന്നും ജനങ്ങൾക്ക് അവരുടെ പരാതികൾ നൽകാനും ഉടൻതന്നെ പരിഹാരം ഉണ്ടാക്കാനും അദാലത്തിലൂടെ സാധിക്കുമെന്നും സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.എംപിമാരായ ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ കെ രാമചന്ദ്രൻ, വി ആർ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ വൈസ് ചെയർമാന്മാരായാണ് സംഘാടകസമിതി. റവന്യൂ ഡിവിഷണൽ ഓഫീസർ ഷാജി. എം.കെ. (കൺവീനർ), തഹസിൽദാർ ശാന്തകുമാരി. കെ (കോഡിനേറ്റർ), തഹസിൽദാർ എൽ ആർ സിമീഷ് സാഹു. കെ.എം. (ജോ. കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, ഇരിഞ്ഞാലക്കുട, കൊടകര, വെള്ളാങ്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഇരിങ്ങാലക്കുട താലൂക്കിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.ഇരിങ്ങാലക്കുട തഹസിൽദാർ ശാന്തകുമാരി കെ, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയഗിരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഐ ടി യു ബാങ്കിൽ നിന്നും വിരമിക്കുന്ന ജീവനക്കാരന് യാത്രയയപ്പ് നൽകി
ഇരിങ്ങാലക്കുട : ഐ ടി യു ബാങ്കിൽനിന്നും വിരമിക്കുന്ന ജീവനക്കാരൻ സിദീഖ്. എം.എ ക്കു ബാങ്ക് യാത്രയപ്പ് നൽകി. ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് ബാങ്ക് ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. പി ജെ തോമസ്, ബാങ്ക് ഡയറക്ടർ ടി ഐ ജോസഫ് സ്റ്റാഫ് പ്രതിനിധി ആശ. എ എന്നിവർ ആശംസകൾ നേർന്നു. ബാങ്ക് സി ഇ ഒ.ടി കെ ദിലീപ് കുമാർ സ്വാഗതവും എ ജി എം അനിത എൻ നന്ദിയും പറഞ്ഞു. ഐ ടി യു ബാങ്ക് മാള ബ്രാഞ്ച് മാനേജർ ആണ് . സിദീഖ് എം എ.
റോബോട്ടിക്സ് സമ്മർ ക്യാമ്പ് സർട്ടിഫിക്കറ്റ് വിതരണം നടത്തി
ഇരിങ്ങാലക്കുട :ജ്യോതിസ് ഐ ടി യിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് നിർമ്മാണവും പരിശീലനവും അതിന്റെ അനന്തസാധ്യതകളെ കുറിച്ചുള്ള സമ്മർ ക്യാമ്പിന്റെ ഒന്നാമത്തെ ബാച്ചിന്റെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ക്രൈസ്റ്റ് സെൻറർ ഫോർ ഇന്നോവേഷൻ ഡയറക്ടറും, സൃഷ്ടി റോബോട്ടിക് പ്രൈവറ്റ് ലിമിറ്റഡിന്റെ കോ-ഫൗണ്ടർ & സി ഇ ഒ കൂടിയായ പ്രൊഫ. സുനിൽ പോൾ വിതരണം നടത്തി.ചടങ്ങിൽ ജ്യോതിസ് ഐ ടി കോഡിനേറ്റർ ഹുസൈൻ എം.എ. സ്വാഗതവും, ജ്യോതിസ് കോളേജ് അക്കാദമിക് കോഡിനേറ്റർ കുമാർ സി കെ, കോഴ്സ് കോ ഓഡിനേറ്റർ അനിത ടി.ആർ എന്നിവർ ആശംസകളും, വിബിൻ .പി .കെ നന്ദിയും പറഞ്ഞു. ക്ലാസുകൾക്ക് നേതൃത്വം നൽകിയത് പ്രൊഫ. സുനിൽ പോൾ, ചാൾസ് ഷാജു, ഹെൻവിൻ ഇമ്മാനുവൽ, ഫെർസിനെന്റ് തോമസ് എന്നിവരാണ്. അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് :9388968972, 9446762688
ഹാക്ക്-അഥീന ‘ യിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ജേതാക്കൾ
ഇരിങ്ങാലക്കുട: ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ ചാപ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച ഹാക്കത്തോണിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് രണ്ടാം വർഷ വിദ്യാർഥികൾ ജേതാക്കളായി. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അഖിൽ പി രാജ്, ഓസ്റ്റിൻ സിംസൺ, സായി പ്രസാദ്, അമൽ മനോജ് എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മുപ്പതിനായിരം രൂപയാണ് സമ്മാനത്തുക. കോളേജ് വിദ്യാർഥികൾക്ക് മാത്രമായുള്ള പ്രൊഫഷനൽ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോം വികസിപ്പിച്ചതിലെ മികവിനാണ് പുരസ്കാരം.
മുരിയാട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ റോസ്ഗാർ ദിനo ആചരിച്ചു
മുരിയാട്: പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ റോസ്ഗാർ ദിനo ആചരിച്ചു. ആചരണം പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് നിർവഹിച്ചു 2022-23 വർഷത്തെ 100 ദിനം പൂർത്തികരിച്ച തൊഴിലാളികളെ ആദരിച്ചു. 2023 – 24 വർഷത്തേക്കുള്ള പദ്ധതികളെ കുറിച്ച് വിശദികരിച്ചു
തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനിയർ അഞ്ജു സുഗതൻ, ഓവർസിയർ അക്ഷയ് ബാലൻ, മേറ്റ് ഇന്ദിര ശശി, കുടുബശ്രീ എ ഡി എസ് പ്രസിഡന്റ് സെനു രവി, എന്നിവർ പ്രസംഗിച്ചു.
ഉണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം അപകട ഭീഷണിയെ തുടര്‍ന്ന് പൊളിച്ചുനീക്കിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി
ഇരിങ്ങാലക്കുട: ഉണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം അപകട ഭീഷണിയെ തുടര്‍ന്ന് പൊളിച്ചുനീക്കിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് മുന്നിലുള്ള ചാലക്കുടി റോഡില്‍ യാത്രക്കാര്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ ബസ് കാത്തുനില്‍ക്കാന്‍ സ്ഥാപിച്ചിരുന്ന കേന്ദ്രമാണ് കഴിഞ്ഞ ഒക്ടോബറില്‍ പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തിയാണ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചുനല്‍കിയത്. കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ നിര്‍മ്മിച്ചിരുന്ന കാത്തിരിപ്പ് കേന്ദ്രത്തിന്റെ സീലിങ്ങ് കാലപഴക്കം കൊണ്ട് അടര്‍ന്ന് വീഴുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് സ്ഥലം പരിശോധിച്ച് റിബണ്‍ കെട്ടി അവിടേയ്ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചത്. ദിനംപ്രതി ആശുപത്രിയിലെത്തുന്ന പാവപ്പെട്ട ഒട്ടേറെ രോഗികളും അവരോടൊപ്പമുള്ളവരും വിദ്യാര്‍ഥികളും ജോലിക്കാരും മറ്റുമായി ഒട്ടേറെ പേരാണ് ഈ ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നത്. ബസ് സ്റ്റോപ്പിന്റെ പ്രാധാന്യം മനസിലാക്കി മന്ത്രി ആര്‍. ബിന്ദു എം.എല്‍.എ.യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പഴയ ബസ് സ്റ്റോപ്പ് പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കി. പുതിയ ബസ് സ്റ്റോപ്പ് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കി.
ആധുനിക രീതിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രം പുനര്‍നിര്‍മ്മിക്കാനാണ് പദ്ധതി. നിലവിലുള്ള 2.40 വീതിയില്‍ എട്ട് മീറ്റര്‍ നീളത്തിലാണ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കുക. യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യം, ക്യാമറ, ലൈറ്റുകള്‍, റേഡിയോ മ്യൂസിക് സിസ്റ്റം എന്നിവയും പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഒരുക്കുമെന്നാണ് സൂചന. എന്നാല്‍ ഇതുവരേയും അതിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. പൊരിഞ്ഞ വെയിലില്‍ മരങ്ങളുടെ തണലിലും സമീപത്തെ കടയുടെ മുന്നിലുമായി ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിര്‍മ്മാണം വൈകാതെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വൈകാതെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ഇതിനുള്ള ടെണ്ടര്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പണി ആരംഭിക്കാനാകുമെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.
റൂറല്‍ പോലീസിന്റെ കോഡ് കോംബാറ്റ് 2023 ടെക്‌ഫെസ്റ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്നു
ഇരിങ്ങാലക്കുട: റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോളേജുകളുമായി സഹകരിച്ച് നടത്തുന്ന വിവിധ പദ്ധതികളുടെ ടെക്‌ഫെസ്റ്റ് കോഡ് കോംബാറ്റ് 2023 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്നു . ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നും പോലീസിന് സഹായകരമാകുന്ന തരത്തില്‍ തയ്യാറാക്കിയ സൈക്കോട്രോപിക് ഡ്രഗ് ഡിറ്റക്ടറുകള്‍, പൂട്ടിയ വീടുകളുടെ സെന്‍സറുകള്‍, ട്രാഫിക് സുരക്ഷയ്ക്കും ട്രാഫിക് നിയന്ത്രണത്തിനുമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ദുരന്തനിവാരണത്തിനുള്ള റോബോട്ടുകള്‍ എന്നിങ്ങനെ വിവിധ പദ്ധതികളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്.സുരക്ഷിതവും സമര്‍ത്ഥവുമായ ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പോലീസ് പറഞ്ഞു. യുവാക്കളുടെ വൈദഗ്ധ്യവും പുതുമകളും ഉപയോഗിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച രീതിയില്‍ പോലീസിനെ നവീകരിക്കാനും ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ഥികളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത് കാണുന്നത് അവര്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്താനും സാമൂഹിക വികസനങ്ങളിലേക്ക് അവരെ ഉള്‍പ്പെടുത്താനും ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. രാവിലെ 10ന് കോളേജില്‍ നടന്ന ചടങ്ങില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു . നോര്‍ത്ത് ഐ.ജി. നീരജ്കുമാര്‍ ഗുപ്ത അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ തേജ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു. റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഐശ്വര്യ ഡേംഗ്രേ, ഡി.വൈ.എസ്.പി. ബാബു കെ. തോമസ് എന്നിവരടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുടയുടെ മതനിരപേക്ഷ പാരമ്പര്യം അഭിനന്ദനാർഹം : മന്ത്രി ആർ. ബിന്ദു
ഇരിങ്ങാലക്കുട : ക്രിസ്തുശിഷ്യനായ സെന്റ് തോമസിന്റെ പാദസ്പർശമേറ്റ ഭൂവിഭാഗമാണ്
ഇരിങ്ങാലക്കുടയെന്നും ഇവിടെ നിലനിൽക്കുന്ന മതനിരപേക്ഷതയുടെയും സൗഹൃദത്തിന്റെയും
പാരമ്പര്യം അഭിനന്ദനാർഹമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. എല്ലാ
വിഭാഗം ജനങ്ങളും ചേർന്നു കാത്തുസൂക്ഷിക്കുന്ന ഈ പൈതൃകം കേരളത്തിനാകെ മാതൃക
യാണ്.ഇരിങ്ങാലക്കുട രൂപത വിളിച്ചുചേർത്ത നഗരസഭ കൗൺസിലർമാർ, മറ്റു ജനപ്രതിനിധികൾ,
വിവിധ സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ സൗഹൃദ
കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരിങ്ങാലക്കുട എംഎൽഎ കൂടിയായ ഡോ. ആർ.
ബിന്ദു. ഇരിങ്ങാലക്കുട രൂപതയുടെ വിവിധ പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു.
മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. സൗഹൃദത്തിന്റെയും സഹവർത്തിത്വത്തി യും
ചരിത്രമാണ് ഇരിങ്ങാലക്കുട രൂപത ഉൾപ്പെടുന്ന ഈ പ്രദേശത്തിന്റെ സവിശേഷതയെന്നും രൂപ
തയുടെ സാമൂഹിക, ജീവകാരുണ്യ, ആതുരശുശ്രൂഷ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം
ജനങ്ങളുടെയും ക്ഷേമമാണ് ലക്ഷ്യമിടുന്നതെന്നും മാർ പോളി കണ്ണൂക്കാടൻ വിശദീകരിച്ചു.
എല്ലാ വർഷവും നടത്തിവരാറുള്ള സൗഹൃദക്കൂട്ടായ്മ കോവിഡിനെ തുടർന്നു രണ്ടു വർഷത്തെ
ഇടവേളയ്ക്കുശേഷമാണ് നടന്നത്.നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, സനീഷ് കുമാർ ജോസഫ് എംഎൽഎ, നഗരസഭ കൗൺസിലർമാർ, വികാരി ജനറൽമാരായ മോൺ. ജോസ് മഞ്ഞളി, മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൺ ഈരത്ത് തുടങ്ങിയവർ പ്രസംഗിച്ചു.ഇരിങ്ങാലക്കുട രൂപത ബിഷപ്പായി മാർ പോളി കണ്ണൂക്കാടൻ 2010 ഏപ്രിൽ 18 നു ചുമതലയേറ്റതിന്റെ 13-ാം വാർഷികത്തിന്റെ ഭാഗമായി അദ്ദേഹം കേക്ക് മുറിച്ചു മധുരം പങ്കിട്ടു.
മഹാകവി കുമാരനാശാന്‍ സ്മൃതി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മഹാകവി കുമാരനാശാന്‍ സ്മൃതി സംഘടിപ്പിച്ചു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എസ്.കെ.വസന്തന്‍ ആശാന്‍ സ്മൃതിപ്രഭാഷണം നടത്തി. ആശാന്‍ കവിതകളിലെ രംഗാവിഷ്‌കാരസാദ്ധ്യതകളെക്കുറിച്ച് കൂടിയാട്ടകലാകാരി ഡോ. ഇന്ദു ജി. പ്രഭാഷണം നടത്തി.
തുടര്‍ന്ന് കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പാള്‍ കലാമണ്ഡലം രാജശേഖരനും സംഘവും ആശാന്റെ പ്രശസ്തമായ ചിന്താവിഷ്ടമായ സീത എന്ന കൃതി കഥകളിരൂപത്തില്‍ അവതരിപ്പിച്ചു. ദശാബ്ദങ്ങള്‍ക്കുമുമ്പ് കലാമണ്ഡലം രാജശേഖരന്‍ തന്നെ സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തി അരങ്ങത്ത് അവതരിപ്പിച്ച കഥകളിയാണ് വീണ്ടും ഇരിങ്ങാലക്കുടയില്‍ അരങ്ങേറിയത്. അനിയന്‍ മംഗലശ്ശേരി, റഷീദ് കാറളം, രമേശന്‍ നമ്പീശന്‍ എന്നിവര്‍ സംസാരിച്ചു.വ്യത്യസ്തവും പുതുമനിറഞ്ഞതുമായ ആശാന്‍ കവിതയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിക്കൊണ്ട് കലാപാഠശാല ആറങ്ങോട്ടുകര അവതരിപ്പിച്ച പ്രണയായനം നാടകവും അരങ്ങേറി.
ഇരിങ്ങാലക്കുട – ബാംഗ്ലൂർ അന്തർ സംസ്ഥാന ബസ് സർവീസിന് തുടക്കമായി
ഇരിങ്ങാലക്കുട: ബാംഗ്ലൂരിലേക്കുള്ള കെഎസ്ആർടിസിയുടെ ആദ്യ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു.
നെടുമ്പാശ്ശേരി എയർപോർട്ട്, തൃശ്ശൂർ മെഡിക്കൽ കോളേജ്, മൂന്നാർ, മതിലകം, വെള്ളാനക്കോട് എന്നിവിടങ്ങളിലേക്ക് പുതിയ ബസ് സർവീസുകൾ നൽകുന്ന കാര്യം ഗതാഗത വകുപ്പ് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജനപ്രിയ സർവീസുകളായി ടൂറിസ്റ്റ് സ്പോട്ടിലേക്കുള്ള യാത്രകൾ മാറണമെന്നും മന്ത്രി പറഞ്ഞു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഗ്രാമവണ്ടി പുതിയ പദ്ധതിയായി ആവിഷ്കരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കെഎസ്ആർടിസി പൊതുജനങ്ങളുടെ സമ്പത്താണെന്നും അതിനെ സംരക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സോണിയ ഗിരി വിജയലക്ഷ്മി വിനയചന്ദ്രൻ, സന്ധ്യ നൈസൺ, ജോസ് ജി ചിറ്റിലപ്പിള്ളി, അമ്പിളി ജയൻ തുടങ്ങിയവർ പങ്കെടുത്തു.ദിവസവും വൈകിട്ട് 6.15ന് ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന ബസ് തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കൽപ്പറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂർ വഴി പുലർച്ചെ 6.15ന് ബാംഗ്ലൂരിൽ എത്തും. തിരികെ ബാംഗ്ലൂരിൽ നിന്നും രാത്രി 11 മണിക്ക് പുറപ്പെടുന്ന ബസ് മൈസൂർ, ഗുണ്ടൽപേട്ട്, നിലമ്പൂർ, പെരിന്തൽമണ്ണ, തൃശൂർ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും.