ഇരിങ്ങാലക്കുടയുടെ മതനിരപേക്ഷ പാരമ്പര്യം അഭിനന്ദനാർഹം : മന്ത്രി ആർ. ബിന്ദു

51

ഇരിങ്ങാലക്കുട : ക്രിസ്തുശിഷ്യനായ സെന്റ് തോമസിന്റെ പാദസ്പർശമേറ്റ ഭൂവിഭാഗമാണ്

ഇരിങ്ങാലക്കുടയെന്നും ഇവിടെ നിലനിൽക്കുന്ന മതനിരപേക്ഷതയുടെയും സൗഹൃദത്തിന്റെയും

പാരമ്പര്യം അഭിനന്ദനാർഹമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. എല്ലാ

വിഭാഗം ജനങ്ങളും ചേർന്നു കാത്തുസൂക്ഷിക്കുന്ന ഈ പൈതൃകം കേരളത്തിനാകെ മാതൃക

യാണ്.ഇരിങ്ങാലക്കുട രൂപത വിളിച്ചുചേർത്ത നഗരസഭ കൗൺസിലർമാർ, മറ്റു ജനപ്രതിനിധികൾ,

വിവിധ സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ സൗഹൃദ

കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരിങ്ങാലക്കുട എംഎൽഎ കൂടിയായ ഡോ. ആർ.

ബിന്ദു. ഇരിങ്ങാലക്കുട രൂപതയുടെ വിവിധ പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു.

മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. സൗഹൃദത്തിന്റെയും സഹവർത്തിത്വത്തി യും

ചരിത്രമാണ് ഇരിങ്ങാലക്കുട രൂപത ഉൾപ്പെടുന്ന ഈ പ്രദേശത്തിന്റെ സവിശേഷതയെന്നും രൂപ

തയുടെ സാമൂഹിക, ജീവകാരുണ്യ, ആതുരശുശ്രൂഷ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം

ജനങ്ങളുടെയും ക്ഷേമമാണ് ലക്ഷ്യമിടുന്നതെന്നും മാർ പോളി കണ്ണൂക്കാടൻ വിശദീകരിച്ചു.

എല്ലാ വർഷവും നടത്തിവരാറുള്ള സൗഹൃദക്കൂട്ടായ്മ കോവിഡിനെ തുടർന്നു രണ്ടു വർഷത്തെ

ഇടവേളയ്ക്കുശേഷമാണ് നടന്നത്.നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, സനീഷ് കുമാർ ജോസഫ് എംഎൽഎ, നഗരസഭ കൗൺസിലർമാർ, വികാരി ജനറൽമാരായ മോൺ. ജോസ് മഞ്ഞളി, മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൺ ഈരത്ത് തുടങ്ങിയവർ പ്രസംഗിച്ചു.ഇരിങ്ങാലക്കുട രൂപത ബിഷപ്പായി മാർ പോളി കണ്ണൂക്കാടൻ 2010 ഏപ്രിൽ 18 നു ചുമതലയേറ്റതിന്റെ 13-ാം വാർഷികത്തിന്റെ ഭാഗമായി അദ്ദേഹം കേക്ക് മുറിച്ചു മധുരം പങ്കിട്ടു.

Advertisement