തൃശ്ശൂർ ജില്ലാ പ്ലാനിംഗ് ഓഫീസ് സംഘടിപ്പിച്ച ‘ഒരു പ്രശ്നം ഒരു സംരംഭഗത്വം ‘ പരിപാടിയിൽ ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള ആശയത്തിന് പുരസ്കാരം ലഭിച്ചു

15

ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ പ്ലാനിംഗ് ഓഫീസ് സംഘടിപ്പിച്ച ‘ഒരു പ്രശ്നം ഒരു സംരംഭഗത്വം ‘ പരിപാടിയിൽ ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള ആശയത്തിന് മികച്ച സംരംഭഗത്വ ആശയത്തിനുള്ള പുരസ്കാരം ലഭിച്ചു. മെയ്‌ 9 മുതൽ 15 വരെ തേക്കിൻകാട് മൈദാനത്ത് നടന്ന മെഗാ പ്രദർശന-വിപണന-സേവന മേളയിൽ ‘ന്നാ ഒരു കൈ നോക്കിയാലോ’ എന്ന ശീർഷണത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസ് ജില്ലയിലെ യുവാക്കളിൽ നിന്ന് നൂതന സംരംഭകത്വ ആശയങ്ങൾ തേടിയിരുന്നു. ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര ഗവേഷക ഹരിത ഡി. എസ്. അവതരിപ്പിച്ച “കുളവാഴയിൽ നിന്ന് പേപ്പർ” (From bane to boon: converting water hyacinth into paper products) എന്ന ആശയത്തിനാണ് പുരസ്കാരം ലഭിച്ചത്. അനാമിക ഇ.ബി., മാളവിക ചന്ദ്രകുമാർ എന്നീ വിദ്യാർഥിനികളും ഉൾപ്പെടുന്ന ടീമിന് കോളേജിലെ തന്നെ ഗവേഷകരായ വിവേക് ചന്ദ്രൻ, ഡോക്ടർ സുബിൻ കെ. ജോസ്, സ്, ഫാദർ വിൻസെന്റ് എൻ. എസ്. എന്നിവരുടെ പിന്തുണ ഉണ്ടായിരുന്നു. മെയ്‌ 14ന് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു അവാർഡ് ദാനം നിർവ്വഹിച്ചു.

Advertisement