അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്കുള്ള മാസ്കുകൾ, സാനിറ്റൈസറുകൾ , പി പി ഇ കിറ്റ് തുടങ്ങിയവ ഇരിങ്ങാലക്കുട നഗരസഭാ ആരോഗ്യ വിഭാഗത്തിന് കൈമാറ്റം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു കിറ്റുകൾ ഏറ്റുവാങ്ങി. നഗരസഭാ സെക്രട്ടറി അരുൺ കെ.എസ്, ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അബ്ദുൾ ബഷീർ, വികസന സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് , കൗൺസിലർ അഡ്വ. വി.സി. വർഗ്ഗീസ്, ഹെൽത്ത് സൂപ്പർവൈസർ പി.ആർ. സ്റ്റാൻലി , ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ കെ. ഡി. ജയപ്രകാശ്, സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ. എ .വി. രാജേഷ്, സ്കൗട്ട് മാസ്റ്റർ ബിബി പി. എൽ., ഗൈഡ്സ് ക്യാപ്പ്റ്റൻ പ്രസീദ ടി.എൻ. തുടങ്ങിയവർ സംസാരിച്ചു.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്കുള്ള അവശ്യസാധനങ്ങൾ കൈമാറി
Advertisement