സിവില്‍സപ്ലൈസ് ഓണചന്ത ഉദ്ഘാടനം ചെയ്തു

184
Advertisement

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണ ചന്തയുടെ ഉദ്ഘാടനം പ്രൊഫ കെ യു അരുണന്‍ എം എല്‍ എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ആദ്യ വില്പന നടത്തി. സപ്ലൈ കോ സ്റ്റോറിനടുത് നടന്ന യോഗത്തില്‍ പി എ അബ്ദുള്‍ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. പി വി ശിവകുമാര്‍, പി മണി, കെ എ റിയാസുദീന്‍ എന്നിവര്‍ പങ്കെടുത്തു. സപ്ലൈ കോ ജൂനിയര്‍ മാനേജര്‍ ഇ വി സുരേഷ് സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസര്‍ കമറുദീന്‍ നന്ദിയും പറഞ്ഞു.

 

Advertisement