കൈരളി നാട്യകലാക്ഷേത്രം നൃത്തവിദ്യാലയം മുപ്പത്തിയേഴാം വാര്‍ഷികാഘോഷം

130
Advertisement

ഇരിങ്ങാലക്കുട : കൈരളി നാട്യകലാക്ഷേത്രം നൃത്തവിദ്യാലയം മുപ്പത്തിയേഴാം വാര്‍ഷികം ഉദ്ഘാടനം ഇരിങ്ങാലക്കുട എം .എല്‍ .എ കെ .യു അരുണന്‍ മാഷ് നിര്‍വഹിച്ചു .ഇരിങ്ങാലക്കുട എസ് .എന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എസ് .എന്‍ .ബി .എസ് സമാജം പ്രസിഡന്റ് എം.കെ വിശ്വംഭരന്‍ മുക്കുളം അധ്യക്ഷത വഹിച്ചു .എം ഉമാശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ഇരിങ്ങാലക്കുട നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ,പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ .കെ ചന്ദ്രന്‍ ,ക്രൈസ്റ്റ് കോളേജ് റിട്ട .വൈസ് പ്രിന്‍സിപ്പാള്‍ വി .പി ആന്റോ ,എസ് .എന്‍ .വൈ .എസ് സെക്രട്ടറി പ്രദീപ് പാച്ചേരി ,മാതൃസംഘം ഭാരവാഹി ഷീജ ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .മുരിയാട് മുരളീധരന്‍ സ്വാഗതവും ഗീത മുരളീധരന്‍ നന്ദിയും പറഞ്ഞു .തുടര്‍ന്ന് നാട്യകലാക്ഷേത്രത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍ ഉണ്ടായിരുന്നു .

 

 

Advertisement