ഓപ്പറേഷന്‍ ഈസ്റ്റ് – എക്‌സൈസ് പരിശോധനയില്‍ 2 പേര്‍ക്കെതിരെ കേസ് എടുത്തു

8

ഇരിങ്ങാലക്കുട :എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ബി പ്രസാദിന്റെ നേതൃത്വത്തില്‍ റേഞ്ചിന്റെ കിഴക്കന്‍ മേഖലയായ വെള്ളികുളങ്ങര, വരന്തരപ്പിള്ളി കരകളില്‍ തുടര്‍ച്ചയായ പരിശോധനയില്‍ അബ്കാരി -ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്ന രണ്ടു പേര്‍ക്കെതിരെ കേസ്സെടുത്തു.റെയ്ഡില്‍ 300 ലിറ്റര്‍ വാഷ് , നാലര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എന്നിവയും വാറ്റാനുപയോഗിച്ച 500 ലിറ്റര്‍ ടാങ്ക്, ഗ്യാസ് സിലിണ്ടര്‍ , സ്റ്റൗ, വായനാ തട്ട്, മറ്റുപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു.വെള്ളിക്കുളങ്ങരയില്‍ മദ്യവില്‍പ്പന നടത്തിപ്പോന്ന തുലാപ്പറമ്പന്‍ വര്‍ക്കി (73), വരന്തരപ്പിള്ളിയില്‍ വാറ്റു നടത്തി പോന്ന നാടാപ്പാടം തെക്കന്‍ ബാബു (50) എന്നിവര്‍ക്കെതിരെയാണ് കേസ്. വര്‍ഗ്ഗീസ് റിമാന്റിലാണ്. വാറ്റു നടത്തിയ ബാബു സംഭവ സ്ഥലത്തില്ലാത്തതിനാല്‍ തല്‍സമയം അറസ്റ്റുചെയ്തിട്ടില്ല. ഇയാളെ ഊര്‍ജ്ജിതമായി അന്വേഷിച്ചു വരുന്നു.പരിശോധന സംഘത്തില്‍
ഓഫീസര്‍മാരായ ഫാബിന്‍ പൗലോസ് , പി.കെ ഉണ്ണികൃഷ്ണന്‍ , സിഇഒമാരായ എ.ടിഷാജു, വനിത പി.ആര്‍ രഞ്ജു, ഡ്രൈവര്‍ മുഹമ്മദ് ഷാന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.വരന്തരപ്പിള്ളി മേഖലയില്‍ നടന്ന റെയ്ഡില്‍ എസ്‌ഐകെ.എല്‍ ജെയ്‌സന്‍ ,സിപിഒ അലക്‌സ് എന്നിവര്‍ ഭാഗഭാക്കായിരുന്നു.തുടര്‍ ദിവസങ്ങളില്‍ ഈ മേഖലയില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് എക്‌സൈസ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.ഇരിങ്ങാലക്കുട റേഞ്ച് പരിധിയില്‍ അബ്കാരി /NDPS കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ നല്‍കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് …….
9400069596/ 0480 2822831

Advertisement