അപൂര്‍വ്വ വിദേശ പ്രാവുകളുടെ അഖിലേന്ത്യാ സംഗമവേദിയായി ക്രൈസ്റ്റ് കോളേജ് |

160
Advertisement

ഇരിങ്ങാലക്കുട: 300 ല്‍ പരം അപൂര്‍വ്വ വിദേശ പ്രാവിനങ്ങളുടെ പ്രദര്‍ശനത്തിനും മത്സരങ്ങള്‍ക്കും വേദിയാകാന്‍ തയ്യാറെടുക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. അഖിലേന്ത്യാ അലങ്കാര പ്രാവ് സൊസൈറ്റിയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സംരംഭകത്വ പരിശീലന ക്ലബ്ബും സംയുക്തമായാണ് ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 9. മുതല്‍ പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ത്യ , പാകിസ്ഥാന്‍, ചൈന,ജര്‍മ്മനി, ഹംഗറി തുടങ്ങിയ 8 രാജ്യങ്ങളില്‍ നിന്നുള്ള ഉള്ള 20 ഇനങ്ങളില്‍പ്പെട്ട പ്രാവുകള്‍ ആണ് ഇത്തവണ പ്രദര്‍ശനത്തിലും മത്സരത്തില്‍ പങ്കെടുക്കുന്നത് എന്ന് എന്ന് ഡോ.ലിന്‍ഡോ ആലപ്പാട്ട്, അലങ്കാര പ്രാവ് സൊസൈറ്റിയുടെ പ്രസിഡന്റ് സുകു അയ്യേരി എന്നിവര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 9മണി മുതല്‍ വൈകീട്ട് 8 മണി വരെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശനം നടക്കും

Advertisement