മാടായികോണം ചാത്തന്‍മാസ്റ്റര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ ഹൈടെക് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

268
Advertisement

മാടായികോണം : മാടായികോണം ചാത്തന്‍മാസ്റ്റര്‍ സ്മാരക ഗവ.യു.പി.സ്‌കൂളിലെ ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും, സകലകലാപ്രതിഭാ പരിപോഷണ പദ്ധതിയുടെ ഉദ്ഘാടനവും ഇരിങ്ങാലക്കുട എം.എല്‍എ കെ.യു.അരുണന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സതീശ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് സുരേഷ് കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.വി.പ്രജീഷ്,അംബിക പള്ളിപൊറത്ത്, രമേഷ് വാര്യര്‍, പി.സി.മുരളീധരന്‍, ബിജി അജയകുമാര്‍ എന്നിവര്‍ ആശംസകള്‍പ്പിച്ച് സംസാരിച്ചു. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.കെ.ദിവാകരന്‍ മാസ്റ്റര്‍ ആശംസകളര്‍പ്പിക്കുകയും, സ്റ്റാഫ് സെക്രട്ടറി പ്രസന്നകുമാരി ടീച്ചര്‍ നന്ദി പറയുകയും ചെയ്തു.