കർഷകമോർച്ച കർഷക ബില്ലിനെ അഭിനന്ദിച്ച് ട്രാക്ടർ പൂജ നടത്തി

71
Advertisement

ഇരിങ്ങാലക്കുട: കർഷകമോർച്ച ഇരിങ്ങാലക്കുട നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ കർഷക ബില്ലിനെ അഭിനന്ദിച്ച് ട്രാക്ടർ പൂജ നടത്തി. ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിർവഹിച്ചു. കർഷകമോർച്ച നഗരസഭ കമ്മിറ്റി പ്രസിഡണ്ട് വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് അഭിലാഷ് കണ്ടാരംത്തറ, ബിജെപി മുനി. പ്രസിഡണ്ട് സന്തോഷ് ബോബൻ, സുശിതാംബരൻ, സുരേഷ്, ധർമ്മൻ,മോഹൻജി, രനുദ്ധ്, സന്തോഷ് എന്നിവർ നേതൃത്വം നല്ലി.

Advertisement