ഊരകം പള്ളിയിൽ ‘അമ്മ മഹാസംഗമം’ സംഘടിപ്പിച്ചു

26

ഊരകം: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മൂർത്തീഭാവമാണ് ഓരോ അമ്മമ്മാരുമെന്നു ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ഊരകം സെൻറ് ജോസഫ്സ് പള്ളിയിൽ സി എൽ സി റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അമ്മ മഹാസംഗമം’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. ടി.എൻ.പ്രതാപൻ എം.പി.മുഖ്യാതിഥിയായിരുന്നു. പറവൂർ ലക്ഷ്മി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ജോസ് മഴുവഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. ആൻഡ്രൂസ് മാളിയേക്കൽ ആദരിച്ചു. അനിമേറ്റർ തോമസ് തത്തംപിള്ളി ആമുഖപ്രസംഗം നടത്തി.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്തംഗം മിനി വരിക്കശ്ശേരി, ഡിഡിപി കോൺവെന്റ് സുപ്പീരിയർ മദർ ഹെലെന, രൂപത സി എൽ സി പ്രസിഡന്റ് ഗ്ലൈജോ ജോസ്, മാതൃവേദി പ്രസിഡന്റ് ലില്ലി ഫ്രാൻസിസ്, സി എൽ സി പ്രസിഡന്റ് ജോഫിൻ പീറ്റർ, സെക്രട്ടറി ഹെന്ന റോസ് ജോൺസൺ, എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും അവിട്ടത്തൂർ സ്ട്രിങ്സ് ഓർക്കസ്ട്രയുടെ ‘പാൽനിലാവമ്മ’ ഗാനമഞ്ജിരിയും ഉണ്ടായിരുന്നു.നേരത്തെ ദിവ്യബലിക്ക് രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. ജോജി പാലമറ്റത്ത് മുഖ്യകാർമികനായിരുന്നു.

Advertisement