അഖിലേന്ത്യ കിസാൻ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

18

ഇരിങ്ങാലക്കുട :കാർഷിക വിളകളുടെ വില തകർച്ചയിൽ നിന്നും കർഷകരെ രക്ഷിക്കുക, കേന്ദ്ര സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുക, മലയോര കർഷകരെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് അഖിലേന്ത്യ കിസാൻ സഭ ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പ്രതിഷേധ സംഗമം ഇരിങ്ങാലക്കുട ആൽത്തറക്കു സമീപം എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശൂർ ജില്ലാ സെക്രട്ടറിയുമായ കെ.ജി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു,കിസാൻസഭ മണ്ഡലം പ്രസിഡണ്ടും,സിപിഐ തൃശൂർ ജില്ലാ കൗൺസിൽ അംഗവുമായ എം ബി. ലത്തീഫ് അദ്ധ്യക്ഷതവഹിച്ചു,സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, സിപിഐ തൃശൂർ ജില്ലാ കൗൺസിൽ അംഗം അനിതാ രാധാകൃഷ്ണൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി ഒ എസ്.വേലായുധൻ,കിസാൻ സഭ മണ്ഡലം അസി സെക്രട്ടറി വി കെ. സരിത, വൈസ് പ്രസിഡണ്ട്‌ എ ആർ. രാജീവ് എന്നിവർ പ്രസംഗിച്ചു.

Advertisement