ഇരിങ്ങാലക്കുട: കാറളം വിഷ്ണു വാഹിദ് വധക്കേസിലെ ഒളിവിൽ പോയിരുന്ന എല്ലാ പ്രതികളെയും പോലീസ് പിടികൂടി കൊലപാതകത്തിനുശേഷം ഒളിവിൽ പോയ എടക്കുളം ഈശ്വരമംഗലത്ത് അഖിൽ22, അഖിലിനെ സഹോദരനായ അഖിനേഷ് (21) എട്ടാം പ്രതി ,താണിശ്ശേരി പുത്തുപുര വീട്ടില്‍ അക്ഷയ് (18) ഒമ്പതാം പ്രതി എന്നിവരെയാണ് ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശപ്രകാരം കാട്ടൂര്‍ സി.ഐ. സന്ദീപ് കുമാര്‍, എസ്.ഐ. വി.വി. വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം കാട്ടൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ ചാലക്കുടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ ഇന്നു തന്നെ ഹാജരാക്കും.
Advertisement