ബ്രഹ്മശ്രീ.എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് (72) അന്തരിച്ചു

72

കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന ബ്രഹ്മശ്രീ.എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് (72) അന്തരിച്ചു. നെടുമ്പിള്ളി തരണനല്ലൂർ ഇല്ലത്തെ ഇപ്പോഴത്തെ കാരണവർ ആയിരുന്നു. കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിയിൽ രണ്ട് തവണ തന്ത്രി പ്രതിനിധി ആയിരുന്നു. തിരുവനന്തപുരം ശ്രീ. പത്ഭനാഭ ക്ഷേത്രത്തിലെ അടക്കം 100ൽ പരം ക്ഷേത്രങ്ങളിലെ തന്ത്രി ആയിരുന്നു. ഉണ്ണായി വാരിയർ കലാനിലയം , തരണനല്ലൂർ നമ്പൂതിരീസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പ്രസന്ന അന്തർജനം, മക്കൾ : പരമേശ്വരൻ നമ്പൂതിരിപ്പാട് , ശ്രീദേവി . മരുമക്കൾ: അശ്വതി, ശ്രീജിത്ത്‌ കുമാർ.സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 10 ന് വീട്ടുവളപ്പിൽ .

Advertisement