മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

15

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു .സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്തെ കോ ഈഡൻ ഹോളിൽ നടന്ന പരിശീലനപരിപാടി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ അംഗം ലളിത ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ എക്സ്പെർട്ട് കമ്മിറ്റി അംഗം ബി പി പിള്ള ക്ലാസ്സുകൾ നയിച്ചു. ഭരണസമിതി അംഗങ്ങളായ പി സി ശശി ,പി എൻ പ്രദീപ് ,ജിനി. എ എസ് അസിസ്റ്റൻറ് രജിസ്ട്രാർ ഗീത തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഭരണ സമിതി അംഗങ്ങൾക്കും ജീവനക്കാർക്കും വേണ്ടിയുള്ള പരിശീലന പരിപാടിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

Advertisement