വിനോദത്തോടൊപ്പം ആരോഗ്യവും ഗെയിമിംഗ് ബൈക്കുമായി സഹൃദയ

50

കൊടകര: കുട്ടികളെപ്പോലെ തന്നെ മുതിര്‍ന്നവരും വീഡിയൊ ഗെയിമിന് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. മണിക്കൂറുകളോളം വീഡിയൊ ഗെയിം കളിക്കാന്‍ ആളുകള്‍ക്ക് മടിയില്ല. മൊബൈലിലൊ കമ്പ്യൂട്ടറിലൊ ഗെയിം കളിക്കുമ്പോള്‍ ശരീരത്തിന് വ്യായാമം ഇല്ലാത്തത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വ്യായാമത്തിനായി കുറെ നേരം ഇന്‍ഡോര്‍ സൈക്കിള്‍ ചവിട്ടുന്നതും പലരേയും ബോറടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. ഒരേ സമയം വിനോദത്തോടൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്ന ഗെയിമിംഗ് ബൈക്കാണ് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചത്. ഒരു സൈക്കിളും മോണിട്ടറും സെന്‍സറുകളും അനുബന്ധ സംവിധാനങ്ങളുമാണ് ഇതിലുള്ളത്. വീഡിയൊ ഗെയിമില്‍ ബൈക്കൊ കാറൊ ഓടിക്കുമ്പോള്‍ നമ്മള്‍ കീപാഡ് അമര്‍ത്തുന്നതിന് പകരം യഥാര്‍ത്തത്തില്‍ സൈക്കിള്‍ ചവിട്ടുന്നു. ഹാന്‍ഡില്‍ ചലിക്കുന്നതനുസരിച്ചാണ് ബൈക്ക് ഓടുന്നതും തിരിയുന്നതും. വേഗത കുറക്കണമെങ്കില്‍ സൈക്കിളിന്റെ ബ്രേക്ക് പിടിക്കണം. യഥാര്‍ത്ഥത്തില്‍ റോഡിലൂടെ സൈക്കിള്‍ ഓടിക്കുന്ന ഒരു പ്രതീതിയാണ് ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ബോറടി ഉണ്ടാകുന്നില്ല.സൈക്കിളിന്റെ പിറകിലെ ടയറിലും ഹാന്‍ഡിലിലും സെന്‍സര്‍ വച്ചിട്ടുണ്ട്. അതിനാല്‍ എത്ര ദൂരത്തില്‍ സൈക്കിള്‍ ചവുട്ടി, എത്ര കലോറി ഊര്‍ജ്ജം ഉപയോഗിച്ചു തുടങ്ങി വിവരങ്ങള്‍ അറിയാനാകും. ആരോഗ്യ ആപ്പ് പ്രതിദിന വര്‍ക്ക്ഔട്ട് പ്ലാനും നല്‍കുന്നു. സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ മെല്‍റോയ് ഡെന്നി,പോള്‍ കെ ജോയ്,ടി. ശ്രീരാഗ്,സൂരജ് നന്ദന്‍ എന്നിവരാണ് അസോ. പ്രൊഫ. ഡോ.ആര്‍.സതീഷ്‌കുമാറിന്റെ മേല്‍ നോട്ടത്തില്‍ ഗെയിമിംഗ് ബൈക്ക് തയ്യാറാക്കിയത്. ദേശീയ തലത്തില്‍ സെന്റ്.ഗിറ്റ്‌സ് കോളേജില്‍ നടന്ന പ്രൊജക്ട് മത്സരത്തിലും ജ്യോതി എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന തരംഗ് ടെക്‌ഫെസ്റ്റ് പ്രോജക്ട് മത്സരത്തിലും മികച്ച പ്രൊജക്ടിനുള്ള അവാര്‍ഡുകള്‍ നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജില്‍ നടത്തിയ മത്സരത്തില്‍ ആരോഗ്യ സംരക്ഷണ രംഗത്തെ മികച്ച ഇന്നൊവേഷന്‍ അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചു.0People reached0Engagements–Distribution scoreBoost postLikeCommentShare

Advertisement