താണിശ്ശേരി വിമല സെന്‍ട്രല്‍സ്‌കൂളിലെവിദ്യാര്‍ഥികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക്

329
Advertisement

കാറളം : കാലവര്‍ഷക്കെടുതിയില്‍ ഉഴലുന്ന കാറളം പഞ്ചായത്തിലെ ജനങ്ങള്‍ക്കാണ് താണിശ്ശേരി വിമല സെന്‍ട്രല്‍സ്‌കൂളിലെവിദ്യാര്‍ഥികളുടെ സഹായഹസ്തം. കാറളം എ എല്‍ പി സ്‌കൂളില്‍ കഴിയുന്ന ഏകദേശം അറുപതോളം കുടുംബങ്ങള്‍ക്ക് അരിവിതരണം നടത്തി.അവര്‍ അനുഭവിച്ച യാതനകള്‍ പഞ്ചായത്തു പ്രസിഡന്റ് കെ എസ് ബാബു കുട്ടികളുമായി പങ്കു വെച്ചു. വാര്‍ഡ് മെമ്പര്‍ സീ ഡി ഫ്രാന്‍സിസ് ,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴി, അധ്യാപക പ്രതിനിധി ടെസ്സി ആന്റണി ,സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലൂസി വി സി എന്നിവര്‍ സന്നിഹിതരായിരുന്നു. എഴുന്നേറ്റു നടക്കാന്‍ കഴിയാതെ കാറളം അംഗനവാടിയില്‍ താമസിക്കുന്ന വ്യക്തിക്ക് അരിയും സാമ്പത്തിക സഹായവും നല്‍കി. അധ്യാപകരായ സിജി വി പോള്‍,കൊച്ചുത്രേസ്യ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement