ഉന്നത് ഭാരത് അഭിയാൻ’: പ്രോഡക്ട് ലോഞ്ചിങ്ങും വെബ്ബിനാറും

174

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ‘ഉന്നത് ഭാരത് അഭിയാൻ’ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രോഡക്ട് ലോഞ്ചിങ്ങും സൗരോർജം കർഷകർക്ക് എന്ന വിഷയത്തിൽ സംസ്ഥാനതല വെബ്ബിനാറും നടത്തി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ‘ഉന്നത് ഭാരത് അഭിയാൻ’ ദേശീയ പ്രോജക്ട് കോഡിനേറ്റർ ഡോ. മാനവി അജിത് സിങ് ഉത്ഘാടനം നിർവഹിച്ചു. ഇന്ത്യയുടെ ഗ്രാമീണ മേഖലയുടെ വികസനത്തിന് സൗരോർജം ഉപകാരപ്പെടുമെന്ന് ഡോ. മാനവി തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിലെ മികച്ച കുടുംബശ്രീ യൂണിറ്റുകൾക്ക് സോളാർ ഡ്രയറുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ആറാം വാർഡ് കൗണ്സിലർ ബിജി അജയകുമാറും പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി. എസ്. സുധനും ഡ്രയറുകൾ ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ ക്ഷേമ വിഭാഗം വിദ്യാർഥികൾ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഗ്രാമീണരുടെ ആവശ്യങ്ങൾ പഠന വിധേയമാക്കി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ‘ഉന്നത് ഭാരത് അഭിയാൻ’ മധ്യ കേരള കോഡിനേറ്റർ ഡോ. ജിജു പി. അലക്സ് ഐ. ക്യു.എ. സി. കോഡിനേറ്റർ ഡോ. റോബിൻസൺ പി. പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സോളാർ ഡ്രയറിന്റെ നിർമാതാവും രസതന്ത്ര വിഭാഗം മേധാവിയുമായ ഡോ. ജോയ് വി ടി ഡ്രയറിന്റെ ഉപയോഗത്തെക്കുറിച് ക്ലാസ്സെടുത്തു. കാർഷിക ഉത്പന്നങ്ങൾ ചിലവുകറഞ്ഞ രീതിയിൽ ഉണക്കി സൂക്ഷിക്കുന്നതിന് പ്രസ്തുത ഉപകരണം സഹായകരമാണ്. വിവിധ കോളേജുകളിലെ അദ്ധ്യാപകർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്ത പരിപാടിയുടെ സംഘാടനം നിർവഹിച്ചത് ക്രൈസ്റ്റ് കോളേജിലെ ‘ഉന്നത് ഭാരത് അഭിയാൻ’ കോഡിനേറ്റർ ഡോ. അരുൺ ബാലകൃഷ്ണനാണ്.

Advertisement