ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ രജതജൂബിലി ആഘോഷിച്ചു

18
Advertisement

ഇരിങ്ങാലക്കുട:ജനകീയാസൂത്രണ ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ച് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജി അനുസ്മരണവും 2000 മുതൽ 2015 കാലങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ച രജതജൂബിലി ആഘോഷം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്‌തു . വാർഷികത്തോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനത്തിൽ അധികാര വികേന്ദ്രീകരണ പ്രക്രിയ ഗാന്ധിജിയുടെ ഇന്ത്യയിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ഉദയപ്രകാശും, മണി ഉണ്ണികൃഷ്ണനും യോഗത്തിൽ സംസാരിച്ചു .തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് മുൻ ജന പ്രതിനിധികളെ യോഗത്തിൽ ആദരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ സ്വാഗതവും,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് സി നന്ദിയും പറഞ്ഞു.

Advertisement