ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധി സംഗമം നടത്തി

41

ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതി രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സംഗമം നടത്തി. കെപിസിസി നിർവാഹകസമിതി അംഗം എം.പി ജാക്ക്സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർലി, മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി എന്നിവർ പ്രസംഗിച്ചു. മുൻസിപ്പൽ കൗൺസിലർമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, ബൂത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement