യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തനങ്ങളും നടത്തി

24
Advertisement

ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപത്തി രണ്ടാം ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചനയും, ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീ രാം ജയബാലൻ അധ്യക്ഷത വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസറുദ്ദീൻ കളക്കാട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക വൈസ് പ്രസിഡണ്ടുമായ സൂര്യകിരൺ, സനൽ കല്ലൂക്കാരൻ, ബ്ലോക്ക് സെക്രട്ടറി രഞ്ജിഷ് അജയ് മേനോൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡണ്ടുമാരായ വിനു, നിതീഷ്, ജോമോൻ, ഷിൻസ് വടക്കൻ, ഡിക്സൺ, ഗിഫ്റ്റ്സൺ ബിജു, മനീഷ്, വിജിത്ത്, സുബിൻ, ടോം പുളിക്കൻ, എബിൻ, ദീപക്, ജിയോ ജസ്റ്റിൻ, എഡ്വിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement