അക്ഷയ ഊർജജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം – ഡോ.ആർ.ബിന്ദു

49

ഇരിങ്ങാലക്കുട: കേരളത്തിൽ അക്ഷയ ഊർജ്ജ ഉപയോഗ സാധ്യതകൾ ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അത്തരത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിയോജക മണ്ഡലതലത്തിൽ ഒരുമിച്ച് കൊണ്ട് പോകാൻ ഊർജ്ജ യാൻ പോലുള്ള പദ്ധതികൾക്ക് കഴിയുമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം.എൽ എ യുമായ ഡോ.ആർ.ബിന്ദു പറഞ്ഞു . ഊർജ്ജയാൻ പദ്ധതിയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലതല പരിപാടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു മന്ത്രി . ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ . സോണിയ ഗിരി, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് , കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ , പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി , എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ.ആർ. ഹരികുമാർ , ജില്ല കോർഡിനേറ്റർ ഡോ.ടി.വി.വിമൽകുമാർ , കെ.എസ്.ഇ.ബി അസിസ്റ്റ് ൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ ജയചന്ദ്രൻ , ഇരിങ്ങാലക്കുട ബി.ഡി.ഒ ശ്രീജിത്ത് എന്നിവരും പങ്കെടുത്തു .

Advertisement