കഥാകൃത്തിന് റഷീദ് കാറളത്തിന് സ്നേഹാദരണം നൽകി

33

കാറളം : ചെറുകഥാകൃത്തും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ റഷീദ് കാറളത്തിനെ ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡണ്ട് മോഹനൻ വലിയാട്ടിലും, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഷംല അസീസും ചേർന്ന് അദ്ദേഹത്തിന്റെ വസതിയിലെത്തി ഷോൾ അണിഞ്ഞ് ആദരിച്ചു. പൊതു സാമൂഹ്യ ശാസ്ത്ര പ്രചാരണ രംഗത്തും, സാഹിത്യ സാംസ്കാരിക രംഗത്തും സജീവമായി പ്രവർത്തിക്കുന്ന റഷീദ് കാറളത്തിന്റെ കഥകളും എഴുത്തുകളും വായനക്കാരുടെ മനസ്സിലേക്ക് ആഴമേറിയ ചിന്തകൾക്ക് നാമ്പെടുക്കുന്നതാണെന്നും ലളിതമായ എഴുത്ത് വായനക്ക് ഏറെ പ്രചോതനവും ആവേശവും നൽകുന്നുണ്ടെന്നും ആദരിച്ചുകൊണ്ട് അവർ പറഞ്ഞു.

Advertisement