കൂടൽമാണിക്യം കൊട്ടിലാക്കൽ സർപ്പക്കാവിൽ ആയില്യ പൂജ നടത്തി

73
Advertisement

ഇരിങ്ങാലക്കുട :കൂടൽമാണിക്യം ദേവസ്വം വക കൊട്ടിലാക്കൽ സർപ്പക്കാവിൽ ആയില്യം പൂജ നടത്തി . ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച കാലത്ത് 7 മണിയോട് കൂടി ആരംഭിച്ച ചടങ്ങുകൾ 10 മണിയോട് കൂടി സമാപിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എല്ലാ ഭക്തജനങ്ങൾക്കും ദർശന സൗകര്യം ഏർപ്പെടുത്തിയിരുന്നു. ക്ഷേത്രം മാനേജിങ് കമ്മറ്റി ചെയർമാൻ പ്രദീപ് യു. മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ , കെ. ജി. സുരേഷ്, അഡ്മിനിസ്‌ട്രേറ്റർ എ.എം സുമ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .

Advertisement