വൃദ്ധമന്ദിരം സന്ദർശനം നടത്തി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ

95

ഇരിങ്ങാലക്കുട: മെയിന്റനൻസ് ട്രൈബ്യുണൽ & റവന്യു ഡിവിഷണൽ ഓഫീസർ ഹരീഷ്.എം.എച്ച് ശാന്തി സദനം ഓൾഡ് ഏജ് ഹോമിൽ സന്ദർശനം നടത്തി.നിലവിൽ ഇരുപത്തഞ്ചോളം വായോധികരെ പുനരധിവസിപ്പിച്ചിരിക്കുന്ന ഈ സ്ഥപനത്തിന്റെ പ്രവർത്തനം, അന്തേവാസികളുടെ ക്ഷേമം എന്നിവ ആർ. ഡി.ഓ വിലയിരുത്തി.ഓൾഡ് ഏജ് ഹോം സുപ്പീരിയർ സിസ്റ്റർ സ്മിത മരിയ, കറസ്പോൺണ്ടന്റ് ആയ സിസ്റ്റർ മെർലിൻ ജോസ് എന്നിവർ സ്ഥാപനത്തേക്കുറിച്ചും, പ്രവർത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു.ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ മക്കൾ സംരക്ഷിക്കാത്ത ഒരു വൃദ്ധ മാതാവിനെ മാസങ്ങൾക്ക് മുന്നേ ശാന്തിസദനം ഓൾഡ് ഏജ് ഹോമിലേയ്ക്ക് മാറ്റുകയും ചികിത്സാ,സംരക്ഷണം എന്നിവ മികച്ച രീതിയിൽ ഉറപ്പാക്കുകയും ചെയ്തിരുന്നു.ഇവരുടെ തുടർചികിത്സയ്ക്കും മറ്റുമായി ചെലവായ തുകയിലേയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ച വിവരവും ഇരിങ്ങാലക്കുട ആർ.ഡി.ഓ സ്ഥാപന നടത്തിപ്പുകാരെ അറിയിച്ചു.സമൂഹത്തിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും നമ്മുടെ രാജ്യത്ത് നിയമമുണ്ടെന്നും, (MWPSC Act 2007), വയോജങ്ങളുടെ സംരക്ഷണമുറപ്പാക്കുക എന്നത് സമൂഹത്തിന്റെ കടമ ആണെന്നും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & റവന്യു ഡിവിഷണൽ ഓഫീസർ ഹരീഷ്.എം.എച്ച് പറഞ്ഞു.സീനിയർ സുപ്രണ്ട് പി. രേഖ, ജൂനിയർ സുപ്രണ്ട് പൂക്കോയ.ഐ.കെ, മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി. രാധാകൃഷ്ണൻ എന്നിവർ ആർ.ഡി.ഓ കൊപ്പം എത്തിയിരുന്നു.

Advertisement