ഇരിങ്ങാലക്കുട നഗരസഭാ ഹെൽത്ത് സ്ക്വാഡ് ഇന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലെ പ്രധാന ഹോട്ടലുകളിൽനിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാതതുമായ ഭക്ഷണം പിടിച്ചെടുത്തു

139

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ ഹെൽത്ത് സ്ക്വാഡ് ഇന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലെ പ്രധാന ഹോട്ടലുകളിൽനിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത മായ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ റൈസ്, മൈദ കുഴച്ചത് ,പൊറോട്ട ,ചപ്പാത്തി, കോളിഫ്ലവർ, മസാല പുരട്ടിയ തും അല്ലാത്തതുമായ മാംസം ,പഴകിയ ഗ്രിൽഡ് ചിക്കൻ, ചില്ലി ബീഫ്, ബീഫ് കറി, ഇവയ്ക്കുപുറമേ പഴകിയതും തുരുമ്പെടുത്തു മായ ഫ്രീസർ വൃത്തിഹീനമായ സ്റ്റോർ റൂം എന്നിവ വിവിധ ഹോട്ടലുകളിൽ നിന്നായി കണ്ടെത്തിയതായും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. 5000 രൂപ പിഴ മൂന്ന് ഹോട്ടലുകളിൽ നിന്നായി ഈടാക്കും. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സാജൻ പി എൽ ,അബീഷ് ആൻറണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് .തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

Advertisement