സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് പ്രഥമ വിജയം

34
Advertisement

നടവരമ്പ് :സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് പ്രഥമ വിജയം .മുകുന്ദപുരം താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പാനലിലെ വ്യവസായ സഹകരണ സംഘങ്ങളിലെ പ്രതിനിധിയായി മത്സരിക്കുന്ന കെ .ആര്‍ രവി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു .പ്രഥമ വിജയം നേടിയ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്ക് നടവരമ്പ് ബെല്‍വിക്സില്‍ വെച്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി .ഇടതുമുന്നണിയുടെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു .ജനറല്‍ സീറ്റില്‍ എം.എസ് മൊയ്തീന്‍ ,ജെയിംസ് കെ .സി ,ജോസ് .ജെ .ചിറ്റിലപ്പിള്ളി ,പി .സി ശശി എന്നിവരും,വനിതാ സംവരണത്തില്‍ ലളിത ചന്ദ്രശേഖരനും ,എസ്.സി.എസ്.ടി സംവരണത്തില്‍ സി.വി പ്രദീപ് കുമാറും, കാര്‍ഷികേതര സംഘങ്ങളുടെ പ്രതിനിധിയായി എന്‍ .വി ഗംഗാധരനും ,ക്ഷീരസംഘങ്ങളുടെ പ്രതിനിധിയായി കെ .എസ് മോഹന്‍ദാസുമാണ് മത്സരിക്കുന്നത് .ജീവനക്കാരുടെ പ്രതിനിധികളായി പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് ജിനി കെ .എസ്,പ്രാഥമികേതര സംഘങ്ങളിലെ ജീവനക്കാരുടെ പ്രതിനിധിയായി കിഷോറുമാണ് മത്സര രംഗത്തുള്ളത്.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തെരെഞ്ഞെടുപ്പ് ഡിസംബര്‍ 7 ന് നടക്കും .

Advertisement