മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ വള്ളിവട്ടം പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിച്ചു.

296
Advertisement

ഇരിങ്ങാലക്കുട-മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ വള്ളിവട്ടം പ്രദേശത്ത് പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ വള്ളിവട്ടം ക്ഷീരസഹകരണ സംഘം ആദരിച്ചു.ക്യാമ്പുകളില്‍ രാപ്പകലില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വള്ളിവട്ടം വില്ലേജ് ഓഫീസര്‍ പി.എച്ച്.ഹാന്‍സ, ആതുരശുശ്രൂഷക്ക് നേതൃത്വം നല്‍കിയ വള്ളി വട്ടം സ്വദേശി ഡോ.പി.ജെ. ജാഫര്‍, രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പന്തിയില്‍ നിന്ന എ.കെ.വി.ബിജു എന്നിവരെ യഥാക്രമം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര, ക്ഷീരവികസന ഓഫീസര്‍ പി.എസ്.അരുണ്‍, മില്‍മ ഡയറി അസി.മാനേജര്‍ ടി.വി.അനില്‍കുമാര്‍ എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു.

 

Advertisement