ബൈക്കിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു

296

പുല്ലൂര്‍: ബൈക്കിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. പുല്ലൂര്‍ കൊളയാട്ടില്‍ പരേതനായ മാണി മകന്‍ ചന്ദ്രനാ (73) ണ് മരിച്ചത്. പുല്ലൂര്‍ അണ്ടിക്കമ്പനി പരിസരത്ത് വെച്ച് സൈക്കിളില്‍ ലോട്ടറി വില്പന നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ചയുടനെ പുല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം മുക്തിസ്ഥാനില്‍ നടത്തി. ഭാര്യ: തങ്കമണി.

Advertisement