പാരലൽ കോളേജ് അസ്സോസിയേഷന്റെ കുടുംബ പ്രതിഷേധ ധർണ്ണ

59
Advertisement

ഇരിങ്ങാലക്കുട:കേരളത്തിലെ മുഴുവൻ പാരലൽ കോളേജ് അദ്ധ്യാപകരും കുടുംബാംഗങ്ങളും കുടുംബ പ്രതിഷേധ ധർണ്ണ നടത്തി .കേരളത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റി വരുമ്പോൾ നിലവിലെ യൂണിവേഴ്സിറ്റികളിലെ SDE പ്രൈവറ്റ് പഠനം നിലനിർത്തുക ,പതിനായിരക്കണക്കിന് പാരലൽ കോളേജ് അദ്ധ്യാപകരുടെ തൊഴിൽ സംരക്ഷിക്കുക ,വിദ്യാഭ്യാസ തുല്യത അവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തുന്നത് .ജില്ലാ തല പ്രതിഷേധ ധർണ്ണയുടെ ഉദ്‌ഘാടനം പാരലൽ കോളേജ് പ്രസിഡന്റ് സജിത സന്തോഷ് നിർവ്വഹിച്ചു . ഇരിങ്ങാലക്കുട മേഖലയിലെ  പാരലൽ കോളേജ് അദ്ധ്യാപകരും കുടുംബാംഗങ്ങളും  വീടുകളിൽ ഇരുന്നുകൊണ്ട് പ്രതിഷേധ ധർണ്ണ നടത്തി.

Advertisement