അവിട്ടത്തൂർ സ്കൂൾ 40 വിദ്യാർത്ഥികൾക്ക് മൊബൈയിൽ ഫോൺ നൽകി മാതൃകയായി

76

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ അർഹതപ്പെട്ട 40 വിദ്യാർത്ഥികൾക്ക് മൊബൈയിൽ ഫോൺ നൽകി. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് മാസ്റ്റർ ഹെഡ് മാസ്റ്റർ മെ ജോ പോളിന് മൊബൈയിൽ ഫോണുകൾ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ലീന ഉണ്ണികൃഷ്ണൻ, ബിബിൻതുടിയത്ത്, ശ്യാംലാൽ, സ്കൂൾ മാനേജർ എ.സി. സുരേഷ്, പി.ടി.എ.പ്രസിഡണ്ട് ടി.കെ.ശശി, ഹെഡ് മാസ്റ്റർ മെജോ പോൾ , സ്റ്റാഫ് പ്രതിനിധി ഇ.കെ.വിനോദ് എന്നിവർ പ്രസംഗിച്ചു.

Advertisement