ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

86

ഇരിങ്ങാലക്കുട: സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോ
ടാക്സി ഡ്രൈവർക്കും യാത്രക്കാരനും പരുക്ക്. ഓട്ടോ ടാക്സിയിലുണ്ടായിരുന്ന
പട്ടേപ്പാടം സ്വദേശി വാതുക്കാടൻ ജോസ്(50), ബന്ധുവായ ഷിബു(35)
എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേടെയാണ് അപകടം
നടന്നത്. ചന്തക്കുന്നിൽ സെന്റ് ജോസഫ് കോളേജിന് സമീപത്താണ് അപകടം നടന്നത്. കൊടുങ്ങല്ലൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുകയായിരുന്ന ബസാണ് ഓട്ടോ ടാക്സിയുമായി കൂട്ടി ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ ഓട്ടോ ടാക്സി പൂർണമായും ബസ് ഭാഗികമായും
തകർന്നു. പരുക്കേറ്റവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‌സംസ്ഥാന
പാതയിൽ 2 മണിക്കൂറോളം ഗതാഗതക്കുരുക്കിന് അപകടം കാരണമായി.

Advertisement