ബി .എം .സ് പ്രതിഷേധ കൂട്ടായ്മ നടത്തി.

316

ഇരിങ്ങാലക്കുട-പൊതു സ്വത്തായ KSRTC യെ പാര്‍ട്ടിയുടെ സ്വത്താക്കി മാറ്റാനുള്ള എല്‍.ഡി.എഫ് നിക്കത്തിനെതിരെ KST എംപ്ലോയിസംഘ് ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട KSRTC ഡിപ്പോയില്‍ വെച്ച് രാവിലെ 11 മണിക്ക് ജനകീയ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.കേരളത്തിലെ പൊതു ഗതാഗതത്തെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവു വയ്ക്കുന്ന സുശീല്‍ ഖന്ന റിപ്പോര്‍ട്ട് തള്ളി LDF തിരഞ്ഞെടുപ്പ് വാഗ്ദാനമായ KSRTC യുടെ കടജഡഭാരം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.എം എസ് ജില്ലാ ജോ. സെക്രട്ടറി സി.കണ്ണന്‍ പറഞ്ഞു.അനീഷ് കെ. അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, KSRTC റെസിഡന്‍ഷ്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഭാസ്‌ക്കരവാര്യര്‍, എം ബി സുധീഷ്, NV ഘോഷ്, അഖിലാഷ് വിശ്വനാഥന്‍, കെ.എഫ് ഷാന്റി ,സന്തോഷ്GB, എന്നിവര്‍ സംസാരിച്ചു. കെ.ജയചന്ദ്രന്‍ സ്വാഗതവും ജയരാജ് VR നന്ദിയും പറഞ്ഞു.

 

Advertisement