പ്രളയത്തില്‍ വീട് ഭാഗികമായി തകര്‍ന്ന കുടുംബത്തിന് സി.പി.എം. പ്രവര്‍ത്തകര്‍ വീട് പുനര്‍നിര്‍മ്മിച്ച് നല്കി

22

പടിയൂര്‍: പ്രളയത്തില്‍ വീട് ഭാഗികമായി തകര്‍ന്ന കുടുംബത്തിന് സി.പി.എം. പ്രവര്‍ത്തകര്‍ വീട് പുനര്‍നിര്‍മ്മിച്ച് നല്കി. പടിയൂര്‍ പഞ്ചായത്തില്‍ എടതിരിഞ്ഞി മോനാലി പരേതനായ പൊയ്യാറ വീട്ടില്‍ സദാനന്ദന്റെ ഭാര്യ അംബികയ്ക്കും മകന്‍ സതീഷിനുമാണ് സി.പി.എം. എടതിരിഞ്ഞി വെസ്റ്റ് ബ്രാഞ്ചിന്റെ നേത്യത്വത്തില്‍ വീടുനല്‍കിയത്. ഫണ്ട് സമാഹരിച്ച് മൂന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് വീട് നിര്‍മ്മിച്ചത്. വീട് തകര്‍ന്നതിനെ തുടര്‍ന്ന് കിടപ്പ് രോഗിയായ അംബികയും മകനും ബന്ധുവീടുകളിലാണ് ഇത്രയും നാള്‍ കഴിഞ്ഞിരുന്നത്. മന്ത്രി ആര്‍. ബിന്ദു കുടുംബത്തിന് താക്കോല്‍ കൈമാറി. സി.പി.എം. എരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍, ലോക്കല്‍ സെക്രട്ടറി പി.എ. രാമാനന്ദന്‍, ബ്രാഞ്ച് സെക്രട്ടറി സജീഷ് കെ.എസ്., എരിയ കമ്മിറ്റി അംഗം സി.ഡി. സിജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, വാര്‍ഡ് മെമ്പര്‍ കെ.എം. പ്രേമവല്‍സന്‍, എം.എ. ദേവാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement