മന്ത്രി ആർ.ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ ഹർജി നൽകി

216
Advertisement

കൊച്ചി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടൻ ഹൈകോടതിയിൽ ഹർജി നൽകി.പ്രൊഫസർ അല്ലാതിരുന്നിട്ടും ബാലറ്റിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിലും പ്രചാരണ സാമഗ്രികളിലും പ്രൊഫസർ എന്നുപയോഗിച്ചു വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഹർജി. മുതിർന്ന അഭിഭാഷകൻ എസ്.ശ്രീകുമാർ മുഖേനെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

Advertisement