കേരള സർക്കാരിൻറെ ഹരിതകേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ്

29

ഇരിങ്ങാലക്കുട :കേരള സർക്കാരിൻറെ ഹരിതകേരളം പദ്ധതിക്ക് പിന്തുണയേകി കൊണ്ട് 2017 മുതൽ സഹകരണ വകുപ്പ് നടത്തി വരുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഈ വർഷത്തെ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ഇന്ന് മുകുന്ദപുരം സഹകരണ ഭവനിൽ വച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി പ്രൊഫ: ആർ ബിന്ദു പുളി മരത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ സഹകരണസംഘം ജോയിൻ രജിസ്ട്രാർ ജനറൽ എം ശബരിദാസൻ മുഖ്യാതിഥിയായിരുന്നു. സഹകരണ സംഘം ജോയിൻറ് ഡയറക്ടർ എം ഡി രഘു ,ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ ഒ എസ് അവിനാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി സ്വാഗതവും ,മുകുന്ദപുരം സർക്കിൾ സഹകരണ അസി: രജിസ്ട്രാർ എം സി അജിത നന്ദിയും പറഞ്ഞു.

Advertisement