മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വാട്ട്‌സപ്പിലേയ്ക്ക് തൃശൂര്‍ ഗഡീസിന്റെ വക സംഭാവന

530

ഇരിങ്ങാലക്കുട-വാട്ട്‌സ് അപ്പിന്റെ ഏറ്റവും പുതിയ അപ്പ്‌ഡേറ്റായി ഉള്ള സ്റ്റിക്കര്‍സ് ഇനി നിങ്ങള്‍ക്കും ഉണ്ടാക്കാം. WhatsApp ല്‍ സ്റ്റിക്കര്‍സ് കണ്ടിട്ടുണ്ടെങ്കിലും സ്വന്തമായി ഉണ്ടാക്കാന്‍ എല്ലാര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ അതും എളുപ്പമായി തന്നെ ഈ അപ്പ്‌ളിക്കേഷനില്‍ ചെയ്യാം.ഈ അപ്പ്‌ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് പേരെഴുതി ഇഷ്ടനുസരണം സ്റ്റിക്കര്‍സ് ഉണ്ടാക്കി കുട്ടുക്കാര്‍ക്കു അയച്ചു കൊടുക്കാം.രണ്ടു കൊല്ലം മുമ്പ് WhatsAppല്‍ 1GB files അയച്ച് അത്ഭുതം സൃഷ്ടിച്ച തൃശ്ശൂരിലെ അതെ പുലി കുട്ടികള്‍ തന്നെ ആണ് ഈ ആപ്ലിക്കേഷന്‍ ഉണ്ടാക്കിയിരിക്കുന്നത്
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ഉണ്ടാക്കുന്ന മലയാളം ഇമേജ് എഡിറ്ററും ഇവരുടെ സംഭാവന ആണ്
.ആറാട്ടുപുഴ സ്വദേശികളായ പുളിക്കല്‍ യതീന്ദ്രരാജ് ,കൊട്ടിക്കല്‍ അഖില്‍ ശേഖരന്‍, പര്‍പ്പുക്കര സ്വദേശി വടക്കും മംഗലത്ത് രോഹിത്ത് മനോഹരന്‍, ചെമ്മണ്ട സ്വദേശി ഇല്ലിക്കല്‍ പ്രബീന്‍ പ്രഹ്ലാദന്‍ എന്നിവരാണ് ബിഗ് ബ്രദേഴ്‌സ് എന്ന പേരില്‍ ഈ ആപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് .വന്‍ ഹിറ്റായ ഇവരുടെ ആപ്പുകള്‍ക്ക് ഗൂഗിള്‍ വന്‍തുകയുടെ സമ്മാനങ്ങളും ഇവര്‍ക്ക് നല്‍കിയിരുന്നു.ഒരു കൊച്ചു ഫോട്ടോഷോപ്പി ലേത് പോലെ ഉള്ള എല്ലാ ഓപ്ഷന്‍സ് ഇതില്‍ ലഭ്യമാണ്. വിവിധ ഭാഷകളില്‍ പലതരം ഫോണ്ടുകള്‍ ഉപയോഗിച്ച് പല നിറങ്ങള്‍ ഉപയോഗിച്ച് വലിപ്പം അഡ്ജസ്റ്റ് ചെയ്ത് ബാക്ക് ഗ്രണ്ട് മാറ്റി നിങ്ങളുടെ ഇഷ്ടാനുസരണം സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാന്‍ ഈ ആപ്പ് ഉപയോഗിച്ച് സാധിക്കും .ആപ്പില്‍ സെറ്റ് ചെയ്തിരിക്കുന്ന രീതിയില്‍ സ്റ്റിക്കറുകളുടെ ഒരു വന്‍ നിര തന്നെയുണ്ട് .കൂടാതെ നിങ്ങള്‍ നിര്‍മ്മിക്കുന്ന സ്റ്റിക്കറുകളില്‍ വാട്ടര്‍മാര്‍ക്ക് ചേര്‍ക്കുന്നതിനുള്ള സംവിധാനവും ഈ ആപ്പിലുണ്ട് .പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പ്ലേ സ്റ്റോറില്‍ 50000 ഡൗണ്‍ലോഡുകള്‍ കഴിഞ്ഞു മുന്നേറുകയാണി തൃശ്ശൂര്‍ക്കാരുടെ ആപ്പ് .താഴെ കാണുന്ന ലിങ്കില്‍ നിന്നും നിങ്ങള്‍ക്ക് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .

 

Advertisement