അർബുദം ബാധിച്ച ബസ് ഉടമ രഞ്ജിത്തിന്റെ ധനസഹായത്തിനായി ബസുടമകൾ

52
Advertisement

ഇരിങ്ങാലക്കുട : തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സർവീസ് നടത്തിയിരുന്ന അർബുദം ബാധിച്ച ബസ് ഉടമ രഞ്ജിത്തിന്റെ ധനസഹായത്തിനായി 14 -ാം തിയ്യതി ബക്കറ്റ് പിരിവ് നടത്തുവാൻ എല്ലാം ബസുടമകളുടെയും യോഗം തീരുമാനിച്ചു .ചികിത്സ ഫണ്ട് ഉദ്ഘാടനം 12-ാം തീയതി ശനിയാഴ്ച രാവിലെ 10.30ന് ഉന്നതിവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഇരിങ്ങാലക്കുട ബസ്റ്റാൻഡിൽ ഉദ്ഘാടനം നടത്തി .ഡി വൈ എസ് പി ബാബു കെ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. ചെയർമാൻ എം എസ് പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സെബി വർഗ്ഗിസ് നന്ദി പറഞ്ഞു . വൈശ്രവണ ഗോപി ,ജയാനന്ദ്, അനികുമാർ , വെള്ളാംപറമ്പിൽ പ്രജീഷ് ശിവം എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Advertisement