ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ കോവിഡ് പ്രതിരോധ സേനക്ക്‌ തുടക്കം കുറിച്ചു

55

ഇരിങ്ങാലക്കുട: ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ കോവിഡ് പ്രതിരോധ സേനക്ക്‌ തുടക്കം കുറിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ലളിത ബാലൻ പ്രവർത്തകർക്ക് ഐഡി കർഡുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.കോവിഡ് കൂടിവരുന്ന സാഹചര്യത്തിലും മഴക്കെടുതിയും പ്രകൃതി ക്ഷോഭങ്ങളും മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻ‌തൂക്കം നൽകാനും ജനങ്ങളുടെ ആവശ്യങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ സഹായകരമാവും വിധം നിർവഹിക്കാനുമായാണ് പ്രതിരോധ സേനയെ അണിനിരത്തിയതെന്ന് പ്രസിഡന്റ് അറിയിച്ചു.ബ്ലോക്ക്‌ പഞ്ചായത്തിന്റെ എല്ലാ ഡിവിഷനുകളിളും വാർഡ് തലത്തിലാണ് സേനയെ നിശ്ചയിച്ചിട്ടുള്ളത്. മുരിയാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, വാർഡ് മെമ്പർമാർ,ഡിവിഷൻ മെമ്പർമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement