ജനറൽ ആശുപത്രിയിലേക്ക് 3 ലക്ഷം രൂപയുടെ ക്യാൻസർ സ്പെഷ്യാലിറ്റി മരുന്നുകൾ നൽകി ജെ.സി.ഐ

37

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട 17-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ആസ്പത്രിയിലേക്ക് 3 ലക്ഷം രൂപയുടെ ക്യാൻസർ സ്പെഷ്യാലിറ്റി മരുന്നുകൾ വിതരണം ചെയ്തു തിരുവനന്തപുരം ആർ.സി.സി.യിലേക്കും തൃശൂർ മെഡിക്കൽ കോളേജിലേക്കും പോയിരുന്ന നിരവധി രോഗികൾ തുടർ ചികിൽസക്കായി ജനറൽ ആസ്പത്രിയിൽ എത്തി ചേരുന്നുണ്ട് അവർക്ക് വേണ്ട കീമോ തെറാപ്പിക്കും മറ്റും വേണ്ട സ്പെഷ്യാലിറ്റി മരുന്നുകളാണ് ജെ.സി.ഐ. വിതരണം ചെയ്തത് ജെ.സി.ഐ. മുൻ വേൾഡ് പ്രസിഡന്റ് ഷൈൻ ടി ബാസ്കർ ആസ്പത്രി സൂപ്രണ്ട് ഡോ മിനിമോൾക്ക് മരുന്നുകൾ കൈമാറി ഉദ്ഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡന്റുമാരായ അഡ്വ. ജോൺ നിധിൻ തോമസ് ടെൽസൺ കോട്ടോളി ലേഡി ജേസി പ്രസിഡന്റ് ട്രീസ ഡയസ് ന ബ്ലു ഡോട്ട് എം.ഡി. നിഷി നിസാർ സെക്രട്ടറി വിവറി ജോൺ എന്നിവർ പ്രസംഗിച്ചു ബ്ലൂ ഡോട്ട് എയർ ആമ്പുലൻസ് ചെയർമാൻ നിസാർ അഷറഫ് ആണ് മരുന്നുകൾ സ്പോൺസർ ചെയ്തത്.

Advertisement