കാട്ടൂർ ഗ്രാമപഞ്ചായത്തിൽ ഇതുവരെയും ഹോമിയോ പ്രതിരോധ മരുന്നുകൾ ലഭ്യമല്ലാത്ത 7 വാർഡുകളിലേക്ക് മരുന്നെത്തിച്ച് 8-ാം വാർഡ് മെമ്പർ അനീഷ്‌.പി.എസ്

72
Advertisement

കാട്ടൂർ:കോവിഡ് 19 ന്റെ രണ്ടാം ഘട്ടം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഉതകുന്ന ഹോമിയോ മരുന്നുകൾ ലഭ്യമല്ലാത്ത 7 വാർഡുകളിലേക്ക് 8-ാം വാർഡ് മെമ്പർ പി.എസ്.അനീഷിന്റെ ഇടപെടലിനെ തുടർന്ന് ജില്ല പഞ്ചായത്ത് അംഗം ഷീല അജയഘോഷ്,ബ്ലോക്ക് മെമ്പർമാരായ സുനിത മനോജ്,അമിത മനോജ് എന്നിവരുടെ നേതൃത്വത്തിൽ മരുന്ന് ലഭ്യമാക്കുകയായിരുന്നു.വിതരണം ചെയ്യുന്നതിനുള്ള മരുന്നുകൾ പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് സി.സി.സന്ദീപ്,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.വി ലത,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വിമല സുഗുണൻ വാർഡ് മെമ്പർമാരായ രഹി ഉണ്ണികൃഷ്ണൻ, രമ ഭായ്‌ ടീച്ചർ എന്നിവർക്ക് പി.എസ് അനീഷ് നേരിട്ട് എത്തിച്ചു നൽകി.

Advertisement