ശതാബ്‌ദി നിറവിൽ കാരുണ്യത്തിൻറെ മുഖവുമായി ഇരിങ്ങാലക്കുട എൽ.എഫ്.സി.എൽ.പി വിദ്യാലയം

40

ഇരിങ്ങാലക്കുട: വ്യത്യസ്തങ്ങളായ 5 കാരുണ്യ പദ്ധതികളുമായി 100 ൻറെ നിറവിൽ എൽ.എഫ്.സി.എൽ.പി സ്കൂൾ അധ്യാപക രക്ഷാകർത്ത്യ പൊതുയോഗവും ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും സംയുക്തമായി കൊണ്ടാടി.പി ടി എ പ്രസിഡെൻറ് പി വി ശിവകുമാർ അധ്യക്ഷനായ യോഗത്തിൽ ഇരിങ്ങാലക്കുട എ .ഇ .ഒ ഡോ . നിഷ എം സി ശതാബ്‌ദി ആഘോഷങ്ങൾ ഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സി റിനെറ്റ് ശതാബ്‌ദി പ്രൊജക്റ്റ് അവതരിപ്പിച്ചു. ഫാ :പോളി കണ്ണൂക്കാടൻ രക്ഷിതാക്കൾക്കു ക്ലാസ് നൽകി. ആദ്യ പ്രോജക്ടിന്റെ ഭാഗമായി 5 കുടുംബങ്ങൾക്ക് ചികിത്സാ സഹായം കൈമാറി. പൂർവ്വവിദ്യാർത്ഥിയായ ഡോ : ജോസ് തൊഴുത്തുംപറമ്പിൽ നിർധനരായ കുട്ടികൾക്കു നൽകിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.യോഗത്തിനു ആലീസ് ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

Advertisement