കേരളത്തിന്റെ പരമ്പരാകത കള്ള് ചെത്ത് മദ്യ വ്യവസായ മേഖല സംരക്ഷിക്കാന്‍ നടപടി വേണം -കെ പി രാജേന്ദ്രന്‍

445
Advertisement

ഇരിങ്ങാലക്കുട-കേരളത്തിലെ പരമ്പാകത വ്യവസായ മേഖലകളില്‍ ഒന്നായ കള്ള് ചെത്ത് മദ്യ വ്യവസായത്തെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനായി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ടോഡി ബോര്‍ഡ് ഉടന്‍ നിലവില്‍ വരണമെന്നും എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട റെയ്ഞ്ച് ചെത്ത് തൊഴിലാളി യൂണിയന്‍ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുന്‍ റവന്യൂ മന്ത്രി കൂടിയായിരുന്ന കെ പി രാജേന്ദ്രന്‍ .കെ വി രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ ജി ശിവാന്ദന്‍,സി പി ഐ ജില്ലാ ട്രഷറര്‍ കെ ശ്രീകുമാര്‍ ,ടി കെ സുധീഷ് ,കെ നന്ദന്‍ ,കെ കെ ശിവന്‍കുട്ടി,കെ വി രാമദേവന്‍ ,കെ വി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു

Advertisement