കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള കുട്ടൻ കുളത്തിന്റെ ചുറ്റും മതിൽ ഇടിഞ്ഞുവീണു

192

ഇരിങ്ങാലക്കുട :ശക്തമായ മഴയെ തുടർന്ന് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള കുട്ടൻ കുളത്തിന്റെ ചുറ്റും മതിൽ ഇടിഞ്ഞുവീണു. കഴിഞ്ഞദിവസം പുലർച്ചെയാണ് ദേവസ്വം മ്യൂസിയം ഓഫീസിന് എതിർവശത്തുള്ള മതിൽ ഇടിഞ്ഞത്. ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണ സമിതി അംഗം ഭരതൻ കണ്ടെങ്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ മതിലിടിഞ്ഞ സ്ഥലത്ത് മുള ഉപയോഗിച്ച് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസും സ്ഥലത്തെത്തിയിരുന്നു.മതിൽ അപകടാവസ്ഥയിലായതിനാൽ കുട്ടൻകുളം സംരക്ഷണത്തിനായി എംഎൽഎ അരുണൻ മാഷിൻറെ സമയത്ത് ബജറ്റിൽ തുക വകയിരുത്തിയിരുന്നു എന്നാൽ മറ്റ് അനുമതികൾ ഒന്നും ലഭിച്ചീരുന്നില്ല. ഉദ്യോഗസ്ഥരുടെയും മറ്റും യോഗം ചേർന്നതിനുശേഷം ഇതുവഴിയുള്ള ഗതാഗതം നിരോധിക്കണോ എന്നുള്ള കാര്യത്തിൽ തീരുമാനമാകും.

Advertisement