വാക്‌സിൻ ചലഞ്ചിൽ 11,39,928/-രൂപ സംഭാവന നൽകി കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക്

51

കാട്ടൂർ:എല്ലാ കേരളീയർക്കും സൗജന്യ വാക്‌സിൻ നൽകുന്ന കേരള സർക്കാർ നയത്തിന് സഹായഹസ്തവുമായി വാക്‌സിൻ ചലഞ്ചിൽ കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കും. ജീവനക്കാരും, ഭരണസമിതി അംഗങ്ങളും ചേർന്ന് പതിനൊന്നു ലക്ഷത്തി മുപ്പത്തൊൻപതിനായിരത്തി തൊള്ളായിരത്തി ഇരുപത്തെട്ടു രൂപ (11,39,928/-) രൂപയുടെ ചെക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ചലഞ്ചിലേക്കായി നിയുക്ത എം. എൽ. എ പ്രൊഫ. ആർ. ബിന്ദുവിന് കൈമാറിയത്.ബാങ്ക് വൈസ് പ്രസിഡന്റ്‌ ഇ ബി . അബ്‌ദുൾ സത്താറും ഭരണ സമിതി അംഗങ്ങളും, ബാങ്ക് സെക്രട്ടറി ടി വി വിജയകുമാറും ചേർന്ന് നിയുക്ത എം. എൽ. എയ്ക്ക് കൈമാറി. സർക്കിൾ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എം. സി അജിത്കുമാർ ചടങ്ങിൽ പങ്കെടുത്തു.

Advertisement