മദ്യവില്‍പ്പന നടത്തിയ രണ്ട് പേരെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

123

തൃശ്ശൂർ: ഐ ബി ഇൻസ്പെക്ടർ മനോജ് കുമാറും സംഘവും ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജും സംഘവും ചേർന്ന് ഐബി സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ തൃശ്ശൂർ ജില്ലയിലെ വരാന്തരപിള്ളി രജന ബാർ ഹോട്ടലിൽ വെച്ച് 54 ലിറ്റർ മദ്യം k l 65 c 52 25 എന്ന് സ്വിഫ്റ്റ് കാറിൽ കയറ്റിക്കൊണ്ടുപോയ കുറ്റത്തിന് പീച്ചി സ്വദേശി നെല്ലിക്കാ മലയിൽ വീട്ടിൽ ജിബിൻ 42 ആമ്പല്ലൂർ സ്വദേശി കുമ്പളത്തു പറമ്പിൽ വീട്ടിൽ വിനീഷ് 44 നെയും അറസ്റ്റ് ചെയ്തു .കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാറിലെ താൽക്കാലിക ചുമതലക്കാരനായ ഓടിപ്പോയ സുമേഷിൻറെയും ബാർ ലൈസൻസി സ്റ്റാൻലി എന്നിവരുടെ പേരിലും ലോക് ഡൗൺ സമയത്ത് മദ്യം നൽകിയതിന് കേസെടുത്ത് പ്രതിസ്ഥാനത്ത് ചേർത്തിട്ടുണ്ട് .റെയ്ഡിൽ ഐബി പ്രിവന്റീവ് ഓഫീസർമാരായ സതീഷ് ഒ എസ് , മോഹനൻ ടി ജി , റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ബാബു . CEO മാരായ വത്സൻ , ഫാബിൻ എന്നിവരും പങ്കെടുത്തു.

Advertisement