വിദ്യാർത്ഥികൾക്ക് അവസരമൊരുക്കാൻ എം.സി.കെ ഫൌണ്ടേഷനും ക്രൈസ്റ്റ് കോളേജും ഒരുമിക്കുന്നു

48
Advertisement

ഇരിങ്ങാലക്കുട : കേരളത്തിലെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ എം.സി.കെ ഫൌണ്ടേഷനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രസിദ്ധിയാർജിച്ച ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയും ചേർന്ന് വിദ്യാർത്ഥികൾക്ക് ഗവേഷണ അവസരം ഒരുക്കുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി സംയുക്ത കരാറിൽ ഏർപ്പെട്ടു.സാമൂഹ്യ പ്രവർത്തനങ്ങളിൽ പരസ്പര പങ്കാളിത്തം വഹിക്കുന്നതിലൂടെ പ്രാക്ടിക്കൽ ലേണിംഗ്, ക്യാമ്പസ്സിന്റെ പുറത്തുള്ള ഗവേഷണ അവസരങ്ങൾ, മറ്റ് ഗുണകരമായ സാമൂഹ്യ -ക്ഷേമ പദ്ധതികളിലൂടെ കോവിഡ് അതിജീവിനത്തിലും സമൂഹത്തിന്റെ താഴേക്കിടയിലുള്ള ആളുകളെ കൈപിടിച്ചുയർത്താൻ ഈ സഹകരണത്തിലൂടെ സാധിക്കും. കൂടാതെ എം. സി.കെ ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ പ്ലേസ്മെന്റ് സാധ്യതകളും തുറക്കപ്പെടുന്നു.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഫാദർ.ഡോ.ജോളി ആൻഡ്രൂസ് എം.സി.കെ ഫൌണ്ടേഷൻ ചെയർമാൻ ജോസ് ടി.ടി. യും ചേർന്ന് പ്രസ്തുത കരാർ ഒപ്പിട്ടു. ചടങ്ങിൽ സാമുവൽ സി.ജി ജനറൽ മാനേജർ (എം.സി.കെ ഗ്രൂപ്പ്‌ ) എം. സി.കെയുടെ ബ്രോഷർ കൈമാറി.ഇക്കണോമിക്സ് ഡിപ്പാർട്മെന്റ് മേധാവി സിസ്റ്റർ.റോസി വി.ഒ അസിസ്റ്റന്റ് പ്രൊഫ:. ഡോ:ഫ്രാൻകോ ടി ഫ്രാൻസിസ്, എം.സി.കെ പ്രൊജക്റ്റ്‌ മാനേജർ ലിയോ രാജൻ എന്നിവർ പങ്കെടുത്തു.

Advertisement