ജെ സി ഐ ഇരിങ്ങാലക്കുട ക്ലബ്ബ് അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണമെൻറ് നടത്തി

124

ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട ക്ലബ്ബ് അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണമെൻറ് നടത്തി. രണ്ട് ടീമുകളായി നടത്തിയ ടൂർണ്ണമെൻറിൽ. ലിയോ പോളിനെ നേതൃത്വത്തിലുള്ള കിംഗ്സ് 11 നും ലിഷോൺന്റെ നേതൃത്വത്തിലുള്ള ക്രെയ്സി11 തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ടോസ്സ് കിട്ടിയ ക്രെയ്സി 11, 12 ഓവറിൽ 64 റൺസ് എടുക്കുകയും സെക്കൻഡ് ബാറ്റിങ്ങിനിറങ്ങിയ കിങ്സ് 11 ഒമ്പത് ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മത്സരത്തിലെ വിജയാർത്തികളായി .

Advertisement