തുമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ‘മുറ്റത്തെ മുല്ല’ പദ്ധതി ഉദ്ഘാടനം

162
Advertisement

വേളൂക്കര:മാറിയ സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ അനിവാര്യതയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സഹകരണ വകുപ്പ് വിഭാവനം ചെയ്ത ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതി  തുമ്പൂര്‍ സര്‍വ്വിസ് സഹകരണബാങ്കിലും തുടങ്ങി.വേളൂക്കര ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങ് ഇരിങ്ങാലക്കുട എം.എല്‍.എ കെ .യു അരുണന്‍ മാഷ് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അധ്യക്ഷത വഹിച്ചു .മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം .സി അജിത് മുഖ്യാഥിതിയായിരുന്നു .ചടങ്ങില്‍ വെച്ച് തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പാ വിതരണം നിര്‍വഹിച്ചു .അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ വി.ആര്‍ ഡെന്നി പദ്ധതി വിശദീകരിച്ചു .വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ തോമസ് കോലങ്കണ്ണി ,ഗീത മനോജ് ,ആരോഗൃ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആമിന അബ്ദുള്‍ഖാദര്‍ ,വേളൂക്കര പഞ്ചായത്ത് മെമ്പര്‍മാരായ ഷീജ ഉണ്ണികൃഷ്ണന്‍ ,സുരേഷ് ടി .എസ് ,ലാലു വട്ടപ്പറമ്പില്‍ ,സുശീല ,കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അനിത ബിജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .എം .കെ സജീവന്‍ സ്വാഗതവും മനോജ് കെ .എസ് നന്ദിയും പറഞ്ഞു

 

Advertisement